കോഴിക്കോട്: 'തണലി'െൻറ ആഭിമുഖ്യത്തിൽ ഭിന്നശേഷി ലക്ഷണങ്ങളുള്ള ആറുവയസ്സ് വരെയുള്ള കുട്ടികൾക്കായി കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗോവിന്ദപുരത്ത് ഏർളി ഇൻറർവെൻഷൻ സെൻറർ ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ് ക്യാമ്പ്. രാവിലെ ഒമ്പത് മുതൽ ഒരുമണി വരെ നടക്കുന്ന ക്യാമ്പിൽ പരിശോധന സൗജന്യമാണ്. വിശദവിവരങ്ങൾക്ക് 2370170 നമ്പറിൽ ബന്ധപ്പെടണം. തണൽ പ്രസിഡൻറ് ഡോ. ബെനിൽ ഹഫീഖ്, ടി.എം. അബൂബക്കർ, ഇല്യാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.