കോഴിക്കോട്: കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന ഉപവാസസമരത്തിെൻറ രണ്ടാംദിവസത്തെ ഉദ്ഘാടനം മുൻ ജനറൽ സെക്രട്ടറി പി.പി.എം. അഷറഫ് നിർവഹിച്ചു. ഭൂമി സംബന്ധിച്ച രേഖകൾ കുറ്റമറ്റതാക്കാൻ ആവശ്യത്തിന് ജീവനക്കാരെയും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി വി. അബൂബക്കർ, സംസ്ഥാന ട്രഷറർ എം.ജി. ആൻറണി, സെക്രട്ടറി ഇൗസബിൻ അബ്ദുൽ കരീം, പി. അശോക്കുമാർ, എം.ജി. ജയപാലൻ, സി.ജെ. ജോയി, ടി. ജോയി ഫ്രാൻസിസ്, ടി. കുലശേഖരൻ, അഹ്മദ് നിസാർ, ബി. അഫ്സൽ, പി. സുഗതൻ, ആർ. പ്രശാന്ത്, പി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. പൂവ് നിർമാണം കോഴിക്കോട്: എസ്.കെ. പൊറ്റക്കാട്ട് വനിത േഫാറം ആഭിമുഖ്യത്തിൽ വനിതകൾക്കായി സൗജന്യ പൂവ് നിർമാണ ക്ലാസ് നടത്തി. പി. ജയ നേതൃത്വം നൽകി. നിർമല ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രേംജു ബാബുരാജ്, ഇ. സിന്ധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.