കൊടിയത്തൂർ: മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിെൻറ ഖത്തർ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സിദ്ദിഖ് പുറായിലിന് സ്വീകരണം നൽകി. പി.ഡി.പി വിട്ട് കോൺഗ്രസിൽ ചേർന്ന വി.വി. നൗഷാദ്, ഡി.വൈ.എഫ്.ഐയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന ഹാഷിം പുറായിൽ എന്നിവർക്ക് പാർട്ടി അംഗത്വം വിതരണം ചെയ്തു. ജെ.എൻ.യു പി.ജി പ്രവേശന പരീക്ഷയിൽ 24ാം റാങ്ക് നേടിയ ഷിബിന അബ്ദുല്ലക്കുള്ള ഉപഹാര സമർപ്പണവും നടന്നു. മണ്ഡലം പ്രസിഡൻറ് കെ.ടി. മൻസൂർ അധ്യക്ഷത വഹിച്ചു. ബാബു പൈക്കാട്ട്, സി.ജെ. ആൻറണി, എം.ടി. അഷ്റഫ്, അഡ്വ. സി.ടി. അഹമ്മദ്കുട്ടി, പി. ഉപ്പോരൻ, എ.എം. നൗഷാദ്, സുജു ടോം, യു.പി. മമ്മദ്, മുഹമ്മദ് തെനങ്ങാപറമ്പ്, കെ.പി. സുഫിയാൻ, അബ്ദു തോട്ടുമുക്കം, എൻ.കെ. സുഹൈർ, ബഷീർ പുതിയോട്ടിൽ, കരീം പഴങ്കൽ, അബ്ദു പന്നിക്കോട്, മോയൻ ബാപ്പു, കെ. റിനീഷ്, അഷ്റഫ് കൊളക്കാടൻ, മുനീർ ഗോതമ്പ് റോഡ്, കെ.പി. അഷറഫ്, കെ. സുരേന്ദ്രൻ, നൗഷാദ് എരഞ്ഞിമാവ്, വിഷ്ണു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.