ഓർമയിലെ 'ക്ലിക്ക്' പങ്കുവെച്ച് അവർ

കോഴിക്കോട്: കൺമുന്നിൽ മിന്നിമറഞ്ഞ ഒരിക്കലും മറക്കാത്ത നിമിഷങ്ങളെ ഒറ്റ ക്ലിക്കിലേക്ക് ഒതുക്കിവെച്ചതി​െൻറ സുന്ദരയോർമകൾ പങ്കുവെച്ച് നഗരത്തിലെ പഴയകാല ഫോട്ടോഗ്രാഫർമാർ. ഒപ്പം ഗുരുനാഥന്മാരുടെ അനുഭവസമ്പത്തുള്ള വാക്കുകൾക്ക് കാതോർത്ത് പുതുതലമുറയിലെ ഫോട്ടോഗ്രാഫർമാരും. ആർട്ട്ഗാലറിയിലെ 'ബിയോണ്ട് വേഡ്സ്' ഫോട്ടോ പ്രദർശന വേദിയിലാണ് രണ്ട് തലമുറയിലെ ഫോട്ടോഗ്രാഫർമാർ സംഗമിച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തും കളറിലും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലും ചിത്രങ്ങൾ പകർത്താനായതി​െൻറ സൗഭാഗ്യവും സുകൃതവുമാണ് മുതിർന്ന ഫോട്ടോഗ്രാഫർമാരായ പി. വിശ്വനാഥൻ, സി. ചോയിക്കുട്ടി, പി. രാമചന്ദ്രൻ, വി. ആലി, പി. മുസ്തഫ, ജെയിംസ് ആര്‍പ്പൂക്കര എന്നിവർ പങ്കുവെച്ചത്. കാലിക്കറ്റ് പ്രസ്‌ക്ലബും കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറവും ചേര്‍ന്ന് നടത്തുന്ന ഫോട്ടോ പ്രദര്‍ശനത്തി​െൻറ ഭാഗമായാണ് കൂട്ടായ്മ നടത്തിയത്. കെ.സി. റിയാസ് അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ ഗഫൂർ, ജനറല്‍ സെക്രട്ടറി സി. നാരായണൻ, മാധ്യമപ്രവര്‍ത്തകന്‍ ടി.പി. ചെറൂപ്പ, ഫോട്ടോഗ്രാഫര്‍മാരായ പ്രകാശ് കരിമ്പ, സെയ്ദ് മുഹമ്മദ്, പി.ജെ. ഷെല്ലി, കെ.കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.