നവീകരിച്ച റോഡുകളിലെ പാർക്കിങ്​: നടപടിയെടുക്കാൻ കമീഷണറോട്​ ആവശ്യപ്പെടും

കോഴിക്കോട്: നഗരത്തിലെ നവീകരിച്ച റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കുചെയ്യുന്നതിനെതിരെ നടപടിയെടുക്കാൻ സിറ്റി പൊലീസ് കമീഷണറോട് ആവശ്യപ്പെട്ടുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി. നഗരസഭ ഡോർ നമ്പർ നൽകും മുമ്പ് ഫ്ലാറ്റുകളിൽ ആളുകളെ താമസിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കും. റേഷൻ മുൻഗണന പട്ടികയിലെ അപാകതകൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വേങ്ങേരി ജങ്ഷനു സമീപം അപകടാവസ്ഥയിലുള്ള ആൽമരം മുറിച്ചുമാറ്റാൻ നടപടി കൈക്കൊള്ളുമെന്നും മേയർ പറഞ്ഞു. കാരപ്പറമ്പ് മത്സ്യ മാർക്കറ്റിൽ കാലികളെ അറക്കുന്നതിന് അനുവദിക്കില്ല. നഗരത്തിലെ ഒാടയിൽ വീണ് ഗൃഹനാഥൻ മരിക്കാനിടയായ സംഭവത്തിൽ നഷ്ടപരിഹാരത്തിന് സർക്കാറിനോട് ശിപാർശ ചെയ്യും. ഒാടകൾക്ക് സ്ലാബിടാൻ പൊതുമരാമത്ത് വിഭാഗത്തോട് നിർദേശിക്കുമെന്നും മേയർ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി. കെ.ടി. സുഷാജ്, പി. കിഷൻചന്ദ്, മുഹമ്മദ് ഷമീം, ശ്രീജ ഹരീഷ്, രതീദേവി, കെ.സി. ശോഭിത തുടങ്ങിയവരാണ് വിവിധ വിഷയങ്ങളിൽ ശ്രദ്ധക്ഷണിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.