തിരുനെല്ലിയിൽ വീണ്ടും വന്യമൃഗ താണ്ഡവം

* 35വർഷത്തിനിടെ പഞ്ചായത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി * 268 പേർക്ക് പരിക്കേൽക്കുകയും 25 കോടിയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തു മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിൽ കഴിഞ്ഞ 35 വർഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 80ാമത്തെയാളാണ് ആലത്തൂർ കോളനിയിലെ കുഞ്ചിലൻ. ബുധനാഴ്ച രാവിലെ വെള്ളഞ്ചേരിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പണിയെടുക്കുന്നതിനിടയിലാണ് കുഞ്ചിലൻ കൊല്ലപ്പെടുന്നത്. മറ്റുള്ളവർക്കൊപ്പം ജോലിക്കെത്തിയ ഇയാൾ അൽപം മാറിയാണ് ജോലി ചെയ്തിരുന്നത്. ആനയെ കണ്ടതോടെ മറ്റുള്ളവർ ഓടിയെങ്കിലും കുഞ്ചിലനെ വിളിക്കാനായില്ല. പെെട്ടന്ന് ആനയെ കണ്ടെങ്കിലും 65കാരനായ കുഞ്ചിലന് ഒാടിരക്ഷപ്പെടാനും കഴിഞ്ഞില്ല. ഇതിനിടയിൽ തുമ്പിക്കൈകൊണ്ട് പിടികൂടിയ ആന മുപ്പത് മീറ്ററോളം ദൂരത്തേക്ക് കൊണ്ടുപോയ ശേഷം കുത്തിയും ചവിട്ടിയും കൊല്ലുകയായിരുന്നു. ഇയാളെ കാണാതായതോടെ കൂടെ പണിയെടുത്തവർ തിരിച്ചെത്തി നോക്കിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 35 വർഷ കാലയളവിനുള്ളിൽ വന്യജീവി ആക്രമണത്തിൽ തിരുനെല്ലിയിൽ 268 പേർക്ക് പരിക്കേൽക്കുകയും 25 കോടിയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തതായി തിരുനെല്ലി വന്യമൃഗ പ്രതിരോധ കർമസമിതിക്ക് വനം വകുപ്പ് നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. തിരുനെല്ലി പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ. ജില്ല കലക്ടർ സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു. എം.എൽ.എ ഒ.ആർ. കേളു, തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻറ് മായാദേവി, നോർത് വയനാട് ഡി.എഫ്.ഒ. പി. പ്രസാദ്, എ.സി.എഫ് എം.വി.ജി. കണ്ണൻ മാനന്തവാടി, തഹസിൽദാർ എൻ.ഐ. ഷാജു എന്നിവർ നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. കാട്ടാന തകർത്തത് സാബുവി​െൻറ ജീവിതമാർഗം മാനന്തവാടി: കാട്ടാനയുടെ പരാക്രമത്തിൽ തകർന്നത് സാബുവി​െൻറ ജീവിതമാർഗം. കാട്ടിക്കുളം വെള്ളാഞ്ചേരി മുളയൻകാവിൽ സാബുവാണ് തളർന്ന മനസ്സുമായി കഴിയുന്നത്. ഒരു ലക്ഷത്തോളം രൂപ െചലവഴിച്ച് ബ്രേക്കിന് തയാറാക്കി വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ. 12 എഫ് 9886 നമ്പറിലുള്ള ഓട്ടോറിക്ഷയാണ് ബുധനാഴ്ച രാവിലെ കാട്ടാന തകർത്തത്. രാവിലെ ബ്രേക്കെടുക്കാൻ പോകാൻ തയാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. സമീപത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനും തകർത്തു. ഈ സമയം സാബുവും കുടുംബവും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. നാട്ടുകാർ ബഹളം െവച്ചതോടെ പനവല്ലി റോഡിലേക്ക് കയറിയ കൊമ്പൻ എതിരെ വന്ന സ്കൂട്ടർ യാത്രക്കാർക്ക് നേരെ തിരിയുകയും സ്കൂട്ടറിലുണ്ടായ വെള്ളാഞ്ചേരി എര ഞ്ഞിക്കൽ ഉണ്ണികൃഷ്ണനെ ആക്രമിക്കുകയുമായിരുന്നു. സ്കൂട്ടർ ഓടിച്ച കുനിയിൽകുന്ന് അനീഷ് ഓടി രക്ഷപ്പെടുകയും ചെയ്തു. സ്കൂട്ടർ ആന പൂർണമായും തകർത്തു. പരിക്കേറ്റ ഉണ്ണികൃഷ്ണനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. WEDWDL6 കാട്ടാന തകർത്ത സാബുവി​െൻറ ഓട്ടോറിക്ഷ WEDWDL7 കാട്ടാന ആക്രമിച്ച് നശിപ്പിച്ച അനീഷി​െൻറ സ്കൂട്ടർ ............................... യൂത്ത് ലീഗ് അനുസ്മരണം മുട്ടിൽ: പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയും യൂത്ത് ലീഗ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ യൂത്ത് ലീഗ് അനുസ്മരണവും സമ്പൂർണ യൂത്ത് ലീഗ് കൗൺസിൽ മീറ്റും ജൂലൈ 30ന് വൈകീട്ട് മുട്ടിൽ ലീഗ് ഓഫിസിൽ നടക്കും. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് കേയംതൊടി മുജീബ് ഉദ്ഘാടനം നിർവഹിക്കും. നീലിക്കണ്ടി സലാം, വടകര മുഹമ്മദ്, എം.കെ. െഫെസൽ, ലത്തീഫ് കക്കറത്ത്, ഉസ്മാൻ കോയ ദാരിമി എന്നിവർ സംസാരിക്കും. ജനാധിപത്യത്തി​െൻറ വലിയ പാഠങ്ങളിലേക്ക് വഴികാട്ടി സ്കൂൾ ഇലക്ഷൻ മുട്ടിൽ: ജനാധിപത്യത്തി​െൻറ വലിയ പാഠങ്ങളിലേക്ക് കുഞ്ഞുന്നാളിലേ മുന്നൊരുക്കമായി മുട്ടിൽ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിൽ പാർലമ​െൻററി തെരഞ്ഞെടുപ്പ് രീതിയിൽ സ്കൂൾ ഇലക്ഷൻ. 2017-2018 അധ്യയന വർഷത്തേക്കുള്ള സ്കൂൾ ഹെഡ്ബോയ്, ഹെഡ്ഗേൾ, മാഗസിൻ എഡിറ്റർ, ജനറൽ ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പി​െൻറ നടപടി ക്രമങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തിയ ഇലക്ഷൻ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. സ്കൂളിൽതന്നെ പോളിങ് സ്റ്റേഷനുകളും ബൂത്തുകളും ക്രമീകരിക്കുകയും ഓരോ സ്ഥാനത്തിനും പ്രത്യേകം ബാലറ്റ് പേപ്പറുകളും ബാലറ്റ് പെട്ടികളും ക്രമീകരിക്കുകയും ചെയ്തായിരുന്നു ഇലക്ഷൻ. നാലാംതരം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികളായിരുന്നു വോട്ടർമാർ. മത്സരിക്കുന്ന വിദ്യാർഥികൾ നോമിനേഷനുകൾ സമർപ്പിക്കുകയും പ്രിസൈഡിങ് ഓഫിസർ സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തു. ഓരോ സ്ഥാനാർഥിക്കും തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിച്ചു. പിന്നീട് ക്ലാസുകൾ തോറും പ്രചാരണത്തിനുള്ള അവസരവും നൽകിയിരുന്നു. ആവേശം നിറഞ്ഞ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഹെഡ്ബോയിയായി നദീം ഖുറൈശിയും ഹെഡ്ഗേളായി ആയിഷ ഫിസയും തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുൽ വദൂദ്, ഫുആദ് ഷക്കീൽ എന്നിവർ യഥാക്രമം ജനറൽ ക്യാപ്റ്റനും മാഗസിൻ എഡിറ്ററുമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രിൻസിപ്പൽ സാബിറ അബൂട്ടി, അധ്യാപകരായ േഗ്രസി അനിൽ, അസ്ലം, സോഹിനി മോഹൻ, മനാസ്, ജംഷീർ, അനധ്യാപകരായ അഷ്റഫ്, മുഹമ്മദലി എന്നിവർ നേതൃത്വം നൽകി. WEDWDL9 മുട്ടിൽ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിൽ നടത്തിയ സ്കൂൾ തെരഞ്ഞെടുപ്പിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.