ഫ്ലവർഷോ ഗ്രൗണ്ടിന് സമീപത്തെ ജങ്ഷനിലും ഗൂഡലായ്കുന്ന് ജങ്ഷനിലും വൻ ഗർത്തങ്ങൾ കുഴിയിൽ വീണുള്ള അപകടങ്ങൾ പതിവാകുന്നു p2 lead.. two photos must കൽപറ്റ: ബൈപാസ് റോഡ് തകർന്നിട്ട് മാസങ്ങളായിട്ടും അധികൃതർക്ക് കുലക്കമില്ല. വർഷങ്ങളുടെ ഗാരൻറിയോടെ ആധുനിക രീതിയിൽ ടാറിങ് പ്രവൃത്തി പൂർത്തീകരിച്ച റോഡാണ് ഇപ്പോൾ തകർന്നത്. മഴക്കാലത്തിന് മുമ്പു തന്നെ ഗൂഡലായ്കുന്നിലേക്കുള്ള ജങ്ഷനിൽ റോഡ് പൊളിഞ്ഞിരുന്നു. എന്നാൽ, മഴ കൂടിവന്നതോടെ ഈ ജങ്ഷനിൽ റോഡ് തകർന്ന് വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. കൈനാട്ടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഈ വൻ ഗർത്തം കാണാതെ നിയന്ത്രണം വിടുന്നത് പതിവായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെടുന്നതിൽ ഏറെയും. ബുധനാഴ്ച രാവിലെയും ഇരുചക്രവാഹനം കുഴിയിൽ മറിഞ്ഞ് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഇതുകൂടാതെ കോഴിക്കോട് നിന്നും വരുമ്പോൾ ബൈപാസിലേക്ക് പ്രവേശിക്കുന്ന ഫ്ലവർഷോ ഗ്രൗണ്ടിന് മുമ്പുള്ള മേപ്പാടി റോഡ് ജങ്ഷനിലെ ട്രാഫിക് ഐലൻഡിലും വലിയ ഗർത്തങ്ങൾ അപകടഭീഷണി ഉയർത്തുകയാണ്. ഇവിടെയുള്ള ട്രാഫിക് ഐലൻഡിന് സമീപം വളവിൽ തന്നെയാണ് വൻകുഴികൾ രൂപപ്പെട്ടിരിക്കുന്നത്. രാത്രിയായാൽ ഇവിടെ വെളിച്ചവുമുണ്ടാകാറില്ല. വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾ കുഴി കാണാതെ നിയന്ത്രണം വിടുകയാണ്. ഇരുചക്രവാഹനങ്ങൾ ഇവിടെയും അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. ഇതുകൂടാതെ ബൈപാസ് റോഡിൽ പലയിടങ്ങളിലായി വിള്ളലും രൂപപ്പെട്ടുണ്ട്. നഗരത്തിലെ ഗതാഗത കുരുക്കില്ലാതെ കോഴിക്കോട്ടേക്കും മൈസൂരുവിലേക്കും വേഗത്തിലെത്താൻ കഴിയുന്ന ബൈപാസ് റോഡിലാണ് ഈ അവസ്ഥ. നേരത്തേ തന്നെ ബൈപാസ് നിർമാണത്തിലെ അശാസ്ത്രീയത വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇപ്പോൾ റോഡ് തകർന്ന് അപകടങ്ങൾ പതിവായിട്ടും സൂചനാബോർഡ് വെക്കാനോ കുഴികൾ താൽക്കാലികമായി അടക്കാനോ പൊതുമരാമത്ത് അധികൃതർ നടപടിയെടുക്കുന്നില്ല. ചരക്ക് ലോറിയുൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഈ റോഡിലൂടെ കടന്നുപോകുന്നത്. റോഡിന് ഇരുവശവും ആവശ്യമായ തെരുവുവിളക്കുകൾ ഇല്ലാത്തതും രാത്രിയിൽ അപകടം വർധിപ്പിക്കുന്നു. ഗൂഡലായി കുന്ന് ജങ്ഷനിൽ കഴിഞ്ഞദിവസം നാട്ടുകാർ ചേർന്ന് റോഡിന് നടുവിൽ ടാർ വീപ്പ വെച്ചു അതിൽ മുന്നറിയിപ്പു ബോർഡും സ്ഥാപിച്ചിട്ടുണ്ട്. മീൻ വളർത്താൻ നല്ല കുഴികൾ നൽകിയ പൊതുമരാമത്തിന് നന്ദി എന്ന ആക്ഷേപഹാസ്യമായുള്ള എഴുത്താണ് സൂചനബോർഡുള്ളത്. ടാർ വീപ്പ സ്ഥാപിച്ചുള്ള മുന്നറിയിപ്പുണ്ടായിട്ടും തിരക്കൊഴിഞ്ഞ റോഡിൽ വേഗത്തിലെത്തുന്ന കാറുകളും ഇരുചക്രവാഹനങ്ങളും കുഴിയിൽ പെടുന്നതിന് കുറവില്ല. ജങ്ഷന് ഇരുവശമുള്ള റോഡും താഴ്ന്നാണുള്ളത്. അതിനാൽ, കുഴിയുള്ള ഭാഗം അടുത്തെത്തിയാൽ മാത്രമേ കാണാനാകു. ഇതാണ് അപകടം വർധിക്കാൻ ഇടയാക്കുന്നത്. ഇവിടെ അത്യാവശ്യമായി മുന്നറിയിപ്പ് റിഫ്ലക്ടറുകളും ആവശ്യമായ വെളിച്ചവും ഏർപെടുത്തിയില്ലെങ്കിൽ ഇനിയും അപകടം വർധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളം റോഡിലൂടെ കുത്തിയൊലിച്ചതാണ് തകർച്ചക്ക് കാരണം. ഇതുപരിഹരിക്കാതെ റോഡ് നന്നാക്കാനാവില്ല. ഇരുഭാഗവും തകർന്നതിനാൽ വഴിമാറിയും പോകാനാകുന്നില്ല. അപകടത്തിൽനിന്നും തലനാരിഴക്കാണ് മിക്കവരും രക്ഷപെടുന്നത്. ഇരുചക്ര വാഹനങ്ങളുടേയും ഉയരം കുറഞ്ഞ വാഹനങ്ങളുേടയും അടിഭാഗം കുഴിയിലിടിച്ച് തകരുകയാണ്. റോഡ് ഭാഗികമായി തകർന്നപ്പോൾ തന്നെ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. വർഷങ്ങൾക്ക് മുമ്പാണ് ബൈപാസ് റോഡിെൻറ പണിപൂർത്തികരിച്ചത്. അശാസ്ത്രീയ നിർമാണമാണ് ഇത്രയും വേഗം റോഡ് പൊളിയാൻ കാരണമായതെന്നാണ് ആക്ഷേപം. സ്വന്തം ലേഖകൻ WEDWDL15 കൽപറ്റ ബൈപാസ് റോഡിൽ ഗൂഡലായ് കുന്ന് ജങ്ഷനിലെ കുഴികൾ WEDWDL14 കൽപറ്റ ബൈപാസ് ട്രാഫിക് ജങ്ഷനിലെ തകർന്ന ഭാഗം ഒമ്പതാം ക്ലാസുകാരിയ പീഡിപ്പിച്ചയാൾ അറസ്റ്റിൽ സുല്‍ത്താന്‍ ബത്തേരി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. പഴുപ്പത്തൂര്‍ കൈവട്ടമൂല കണ്ടത്തില്‍ മുനീര്‍(21)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 22ന് വൈകീട്ട് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി, അമ്മയോട് വിവരം പറയുകയും അമ്മ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് അറസ്റ്റ്. ബീനാച്ചിയിലെ ബൈക്ക് വര്‍ക്ക് ഷോപ്പിലെ ജോലിക്കാരനാണ് മുനീര്‍. പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. WEDWDL13 muneer സീറ്റൊഴിവ് സുല്‍ത്താന്‍ ബത്തേരി: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പൂമല ബി.എഡ് സെൻറില്‍ മാത്തമാറ്റിക്‌സ്, കോമേഴ്‌സ് എന്നീ വിഷയങ്ങളില്‍ എസ്.സി വിഭാഗത്തില്‍ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായവര്‍ 28ന് 10.30ന് കോളജ് ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 9447120120. മേപ്പാടി കുടിവെള്ള പദ്ധതി; ഭൂമി ഏറ്റെടുക്കൽ ത്വരിതപ്പെടുത്തും കൽപറ്റ: മേപ്പാടി കുടിവെള്ള പദ്ധതിയുടെ ജലശുദ്ധീകരണ പ്ലാൻറ് നിർമിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിലെ തടസ്സങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ ജില്ല കലക്ടറുടെ ചേംബറിൽ കൂടിയ യോഗം തീരുമാനിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. മൂപ്പൈനാട് പ്ലാൻറിെൻറ ആവശ്യത്തിനായി ഒരേക്കർ 35 സെൻറ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായുള്ള ഫണ്ട് വാട്ടർ അതോറിറ്റിയുടെ കൈവശമുണ്ട്. നിലവിൽ തോട്ടം ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിന് നിയമതടസ്സങ്ങളുണ്ടോയെന്ന കാര്യം പരിശോധിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. നിയമപരമായ തടസ്സങ്ങൾ ഇല്ലെങ്കിൽ എത്രയും പെട്ടെന്ന് ഭൂമി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കും. മൂപ്പൈനാട്, മേപ്പാടി, വൈത്തിരി പഞ്ചായത്തുകളും കൽപറ്റ ബ്ലോക്ക് പഞ്ചായത്തും ചേർന്നാണ് ഭൂമി ഏറ്റെടുപ്പിെൻറ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. മേപ്പാടി കുടിവെള്ള പദ്ധതിക്കായി 32.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുത്തശേഷം നിർമാണ പ്രവൃത്തികൾക്ക് സർക്കാരിൽനിന്ന് അംഗീകാരം ലഭ്യമാക്കാമെന്ന് സി.കെ. ശശീന്ദ്രൻ പറഞ്ഞു. കാരാപ്പുഴ ഡാമിൽ നിന്നാണ് ശുദ്ധീകരണ പ്ലാൻറിലേക്കുള്ള വെള്ളം എത്തിക്കുന്നത്. വാട്ടർ അതോറിറ്റിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിെൻറ തൽസ്ഥിതി സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ തഹസിൽദാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ല കലക്ടർ എസ്. സുഹാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ, ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡൻറുമാർ, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ബി.സി. ബിജു, അസി. എൻജിനീയർ വി.എൻ. മോഹനൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. ആദിവാസി ഭവന നിർമാണം വീഴ്ചവരുത്തിയ 19 കരാറുകാർക്കെതിരെ കേസ് കൽപറ്റ: ജില്ലയിലെ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ച ധനസഹായം ഉപയോഗിച്ച് വീടുപണി പൂർത്തിയാക്കാത്ത 19 കരാറുകാർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് നടപടി. കേസിെൻറ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ജില്ലയിലാകെ 3776 വീടുകൾ പൂർത്തിയാകാത്ത നിലയിലുണ്ട്. പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച 32 കേസുകളുടെ പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു. പട്ടികവർഗ വികസനവകുപ്പിൽ രജിസ്റ്റർ ചെയ്ത കരാറുകാരുടെ ഒരു പാനൽ ഉണ്ടാക്കാനും അതിൽ നിന്നുള്ള കരാറുകാർക്ക് മാത്രം വീടുപണിയേൽപിക്കുന്ന കാര്യം യോഗം ചർച്ച ചെയ്തു. എ.ഡി.എം കെ.എം. രാജു അധ്യക്ഷത വഹിച്ചു. ഗവ. പ്ലീഡർ ജോസഫ് മാത്യു, സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ എം. ജോഷി, ഐ.ടി.ഡി.പി േപ്രാജക്ട് ഓഫിസർ പി. വാണിദാസ് എന്നിവർ സംസാരിച്ചു. ദേശീയപാത ഉപരോധത്തിന് പിന്തുണ സുൽത്താൻ ബത്തേരി: കഴിഞ്ഞ ഒമ്പതു വർഷമായി തുടരുന്ന കോഴിക്കോട് - മൈസൂരു ദേശീയപാതയിലെ യാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയിലെ യുവജന കൂട്ടായ്മയായ ഫ്രീഡം ടു മൂവ് വ്യാഴാഴ്ച മുതൽ തുടങ്ങുന്ന അനിശ്ചിതകാല ദേശീയ പാത ഉപരോധത്തിന് സമരത്തെ പിന്തുണക്കാൻ കേരള വ്യാപാര വ്യവസായ ഏകോപന സമിതി സുൽത്താൻ ബത്തേരി യൂനിറ്റ് യോഗം തീരുമാനിച്ചു. ഒാൾ കേരള ഫോട്ടോഗ്രാഫ് അസോസിയേഷൻ ബത്തേരി മേഖല, കേരള വ്യാപാര വ്യവസായ ഏകോപന സമിതി സുൽത്താൻ ബത്തേരി യൂനിറ്റ് യൂത്ത് വിങ്, ഫാക്സ് ക്ലബ്, വെഹിക്കിൾ ആൻഡ് റിയൽ എസ്റ്റേറ്റ് ഏജൻസീസ്, ജെ.സി.ഐ ബത്തേരി, ലയൺസ് ക്ലബ്, സ്നേഹ കൂട് സ്വാശ്രയ സംഘം അമ്മായിപ്പാലം, ഡോക്യുമെൻറ് റൈറ്റേഴ്സ് അസോസിയേഷൻ, സ്നേഹ തണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളും പിന്തുണക്കും. WEDWDL11 ഫ്രീഡം ടു മൂവ് നടത്തുന്ന ദേശീയപാത ഉപരോധത്തിന് പിന്തുണയുമായി ബത്തേരി കോ-ഓപറേറ്റിവ് കോളജിലെ വിദ്യാർഥികൾ ടൗണിൽ നടത്തിയ ഐക്യദാർഢ്യറാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.