പഞ്ചായത്ത്​ വിദ്യാഭ്യാസ സമിതികൾ ശാക്​തീകരിക്കുന്നു

നിലവിൽ പലയിടത്തും വഴിപാടാകുന്നതായി ആക്ഷേപം കുറ്റ്യാടി: നിലവിൽ പലയിടത്തും വഴിപാടായ പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ ശാക്തീകരിക്കാൻ സർക്കാർ നീക്കം. പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായ സമിതിയുടെ യോഗങ്ങൾ മാസത്തിലൊരിക്കൽ ചേരണമെന്നാണ് വ്യവസ്ഥയെങ്കിലും കൃത്യമായി നടക്കാറില്ലത്രെ. സ്കൂളുകളുൾപ്പെടുന്ന വാർഡ് മെംബർമാരുടെ പങ്കാളിത്തം യോഗങ്ങളിൽ നിർബന്ധമാണെങ്കിലും മിക്കപ്പോഴും വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാനും ഇപ്ലിമ​െൻറിങ് ഒാഫിസറും ഏതാനും പ്രധാനാധ്യാപകരും ബി.ആർ.സി പ്രതിനിധികളും മാത്രമായി ചുരുങ്ങിേപ്പാവുകയാണെന്ന് പറയുന്നു. എന്നാൽ, എസ്.എസ്.എ നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ 40 ശതമാനം പഞ്ചായത്താണ് വഹിക്കേണ്ടത്. പല പഞ്ചായത്തും വിഹിതം അടക്കാത്തതിനാൽ ഇത്തവണ സ്കൂൾ ഗ്രാൻറ്, അധ്യാപക ഗ്രാൻറ് തുടങ്ങിയവ എത്താൻ ൈവകിയതായി പ്രധാനാധ്യാപകർ പറയുന്നു. വിഹിതമടക്കൽ മുമ്പ് സാമ്പത്തികവർഷത്തി​െൻറ അവസാനം മതിയായിരുെന്നങ്കിൽ ഇപ്പോൾ ആദ്യം തന്നെ വേണമെന്നാണ് ആവശ്യം. പി.ഇ.സികളുടെ ശാക്തീകരണത്തിലൂടെ പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാെമന്ന് അധികൃതർ ഉൗന്നിപ്പറയുന്നു. സ്കൂൾ മാനേജ്മ​െൻറ് പ്രതിനിധികൾ, പി.ടി.എ, എം.പി.ടി.എ പ്രസിഡൻറുമാരുടെ പ്രതിനിധികൾ, എസ്.സി-എസ്.ടി, സി.ഡബ്യൂ.എസ്.എൻ കുട്ടികളുടെ രക്ഷിതാക്കളുടെ പ്രതിനിധികൾ, ഹെൽത്ത് ഇൻസ്പെക്ടർ, പഞ്ചായത്ത് എൻജിനീയർ, അംഗൻവാടി വർക്കർമാരുടെ പ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകരുടെ പ്രതിനിധികൾ, കലാസംഘടന ക്ലബ് പ്രതിനിധികൾ, അധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പെങ്കടുക്കണമെന്നാണ് നിർദേശം. ആവശ്യമായവരെെയല്ലാം പെങ്കടുപ്പിച്ച് പി.ഇ.സികൾ ശക്തിപ്പെടുത്താനാണ് നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.