കൂരാച്ചുണ്ട്: അങ്ങാടിയിലെ ഓവുചാൽ വഴി മലിനജലം കൂരാച്ചുണ്ടിലെ ചന്തത്തോട്ടിലേക്ക് ഒഴുക്കുന്നു. ചില സ്ഥാപനങ്ങളിലെ മലിനജലമാണ് ഡ്രൈനേജ് വഴി തോട്ടിലെത്തുന്നത്. ഇത് സമീപപ്രദേശങ്ങളിലെ കിണറുൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ എത്തുന്നുണ്ട്. കൂടാതെ, പ്ലാസ്റ്റിക് മാലിന്യമടക്കം ഒഴുകിെയത്തുന്നതും ദുരിതമാണ്. തോട് മലിനമാക്കുന്നതിനെതിരെ ആരോഗ്യ വകുപ്പിനും ഗ്രാമ പഞ്ചായത്തിനും പരാതി നൽകിയെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. അങ്ങാടിയിലെ പ്രധാന തോടായ ചന്തത്തോട് സംരക്ഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കെ.വി. കുഞ്ഞപ്പൻ, എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, എം. വിനു, പി.ടി. തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.