മറിപ്പുഴയിൽ വനംവകുപ്പ് ജണ്ടകെട്ടൽ എൽ.ഡി.എഫ് തടഞ്ഞു

തിരുവമ്പാടി: ആനക്കാംപൊയിൽ മറിപ്പുഴയിലെ വനം വകുപ്പി​െൻറ ജണ്ടകെട്ടൽ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞു. കൃഷിയിടത്തിൽ ജണ്ടകെട്ടുന്നത് സ്ഥലം വനഭൂമിയാക്കി മാറ്റുന്നതിനാണെന്ന് ആരോപിച്ച് കർഷകർ രംഗത്തെത്തിയിരുന്നു. പ്രദേശത്തെ സഡക്ക് പദ്ധതി പ്രകാരമുള്ള റോഡും ജണ്ടകെട്ടി തിരിക്കാൻ അധികൃതർ ശ്രമം നടത്തി. ഈ സാഹചര്യത്തിൽ ബുധനാഴ്ച എൽ.ഡി.എഫ് പ്രവർത്തകർ സ്ഥലത്തെത്തി ജണ്ടകെട്ടൽ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വനംവകുപ്പ് അധികൃതർ ജണ്ടകെട്ടൽ നിർത്തിവെച്ചു. എം.എൽ.എയുടെ അധ്യക്ഷതയിൽ നാട്ടുകാരുടെയും വനംവകുപ്പ് അധികൃതരുടെയും യോഗം ചേർന്ന ശേഷമേ നടപടികൾ പുനരാരംഭിക്കൂവെന്ന് ഡി.എഫ്.ഒ അറിയിച്ചതായി സി.പി.എം ഏരിയ കമ്മിറ്റി അംഗം ജോളി ജോസഫ് പറഞ്ഞു. സി.എൻ. പുരുഷോത്തമൻ, ജോളി ജോസഫ്, ബിനീഷ് കുട്ടൻ, ബേബി കാരക്കാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ജണ്ടകെട്ടൽ തടഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.