കോഴിക്കോട്: പൊതുജനാരോഗ്യവിഭാഗത്തിനുകീഴിലെ താഴെത്തട്ടിലുള്ള ജീവനക്കാരുടെ നിലവാരം നിർണയിക്കുന്നതിനായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ സർക്കുലറിെനതിരെ പ്രതിഷേധവുമായി ഒരുവിഭാഗം ജീവനക്കാർ. തങ്ങൾ നിലവാരം കുറഞ്ഞവരാണെന്ന് വരുത്തിത്തീർക്കാനും ആരോഗ്യവകുപ്പിലെ വീഴ്ചകൾ തങ്ങളുടെമേൽ പഴിചാരാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് സർക്കുലറെന്നും ചൂണ്ടിക്കാട്ടി എൻ.ജി.ഒ അസോസിയേഷൻ ജില്ലകമ്മിറ്റി രംഗത്തുവന്നു. ഇക്കഴിഞ്ഞ 15നാണ് ജൂനിയർ ഹെൽത്ത്നഴ്സ്, ജൂനിയർ പബ്ലിക് ഹെൽത്ത്നഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സ്, ഹെൽത്ത് സൂപ്പർവൈസർ, പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ എന്നീ വിഭാഗക്കാരുടെ പ്രവർത്തനനിലവാരം മെഡിക്കൽ ഓഫിസർമാർ രേഖപ്പെടുത്തണമെന്ന് നിർദേശിച്ച് ജില്ല മെഡിക്കൽ ഓഫിസറുടെ സർക്കുലർ ഇറങ്ങിയത്. വളരെ മോശം, മോശം, ശരാശരി, നല്ലത്, വളരെ നല്ലത് എന്നിങ്ങനെ അഞ്ചായാണ് തരം തിരിക്കേണ്ടത്. താഴെത്തട്ടിലുള്ളവർ ജോലി ചെയ്യുന്നില്ലെന്ന് വരുത്തിത്തീർക്കുകയാണ് ഇതിനുപിന്നിലെന്നും ജീവനക്കാരുടെ ആത്മവീര്യം തകർക്കുകയാണ് ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം ജീവനക്കാർ ഡി.എം.ഒയെ സമീപിച്ചിരുന്നു. എന്നാൽ, ആരോഗ്യവകുപ്പിൽ നിന്നുള്ള നിർദേശമാണിതെന്നും നിലവാരം രേഖപ്പെടുത്തലിെൻറ ഭാഗമായാണെന്നുമാണ് ഡി.എം.ഒയുടെ നിലപാട്. നിലവാരം നിർണയിക്കൽ സർക്കുലർ ചട്ടങ്ങൾക്കെതിരാണെന്നും ഇത് പിൻവലിക്കണമെന്നും അസോസിയേഷൻ ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ, സെക്രട്ടറി ശശികുമാർ കാവാട്ട് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.