അന്താരാഷ്​ട്ര ചക്കമഹോത്സവം ആഗസ്​റ്റ്​ ഒമ്പതു മുതൽ അമ്പലവയലിൽ

കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചക്ക മഹോത്സവത്തിന് വയനാട് അമ്പലവയൽ മേഖല കാർഷിക ഗവേഷണകേന്ദ്രം വേദിയാകും. 'പ്ലാവുകൃഷി, ചക്കയുടെ ഉൽപാദനവും മൂല്യവർധനയും വിപണനവും' വിഷയത്തിൽ ആഗസ്റ്റ് ഒമ്പതു മുതൽ 14 വരെയാണ് അന്താരാഷ്ട്ര ചക്ക മഹോത്സവം. കാർഷിക വികസന കർഷക ക്ഷേമവകുപ്പും കേരള കാർഷിക സർവകലാശാലയും ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾചർ റിസർച്ചും ഇൻറർനാഷനൽ േട്രാപ്പിക്കൽ ഫ്രൂട്ട്സ് നെറ്റ്വർക്കും ഇൻറർനാഷനൽ സൊസൈറ്റി ഫോർ സൗത്ത് ഈസ്റ്റ് ഏഷ്യൻ അഗ്രികൾചറൽ സയൻസും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയും ചേർന്നാണ് ചക്കമഹോത്സവം സംഘടിപ്പിക്കുന്നത്. മലേഷ്യ, വിയറ്റ്നാം, ബംഗ്ലാദേശ്, തായ്ലൻഡ്, ശ്രീലങ്ക തുടങ്ങി എട്ടു രാജ്യങ്ങളിൽനിന്ന് 17ലധികം ശാസ്ത്രജ്ഞർ പ്രബന്ധം അവതരിപ്പിക്കും. രജിസ്റ്റർ ചെയ്യാൻ ഫോൺ: (91) 04936 260421.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.