ജൈവവൈവിധ്യ നിയമം: ഭേദഗതികൾക്ക് ശിപാർശ ചെയ്യുമെന്ന് നിയമസഭ സമിതി

പുത്തൂർവയൽ: 2002ലെ ജൈവവൈവിധ്യ സംരക്ഷണ നിയമത്തി​െൻറ ഭാഗമായി പുറപ്പെടുവിച്ച ചട്ടങ്ങളിലെ വ്യവസ്ഥകൾ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും പൊതുജനങ്ങളിൽനിന്നും തെളിവെടുപ്പ് നടത്തുന്നതിന് നിയമസഭ സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ സിറ്റിങ് നടത്തി. കേരളത്തി​െൻറ നിലനിൽപിനും വികസനത്തിനും ജൈവവൈവിധ്യ സംരക്ഷണം അനിവാര്യമാണെന്ന് തുടർന്ന് നടത്തിയ ചർച്ചയിൽ അഭിപ്രായമുയർന്നു. ജൈവവൈവിധ്യ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങളിൽ യുക്തമായ ഭേദഗതികൾ വരുത്തുന്നതിന് ശിപാർശ ചെയ്യുമെന്ന് സമിതിയംഗങ്ങൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച നിർദേശങ്ങൾ സമിതി ഗൗരവമായി പരിഗണിക്കും. ജില്ലയിലെ ജൈവവൈവിധ്യ സമ്പത്തി​െൻറ സംരക്ഷണവും അവയുടെ സുസ്ഥിരമായ ഉപയോഗവും ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായാണ് സമിതി അഭിപ്രായങ്ങൾ തേടാനെത്തിയത്. നിയമസഭ കമ്മിറ്റി ചെയർമാൻ മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എൻ. ഷംസുദ്ദീൻ, റോജി എം. ജോൺ, ജി.എസ്. ജയലാൽ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ പ്രഫ. ഉമ്മൻ വി. ഉമ്മൻ, സ്വാമിനാഥൻ ഗവേഷണ നിലയം സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ പ്രഫ. എം.കെ. പ്രസാദ് എന്നിവർ സംസാരിച്ചു. സ്വാമിനാഥൻ ഗവേഷണ നിലയം സീനിയർ ഡയറക്ടർ ഡോ. എൻ. അനിൽകുമാർ സ്വാഗതവും കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് മെംബർ സെക്രട്ടറി ഡോ. ദിനേശൻ ചെറുവാട്ട് നന്ദിയും പറഞ്ഞു. പൊതുജനങ്ങളുടെയും എൻ.ജി.ഒകളുടെയും ഗ്രൂപ്പി​െൻറ നിർദേശങ്ങൾ കെ.വി. ദിവാകരനും സർക്കാർ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പി​െൻറ നിർദേശങ്ങൾ പി.യു. ദാസും പഞ്ചായത്തുകളുടെയും ബി.എം.സികളുടെയും ഗ്രൂപ്പി​െൻറ നിർദേശങ്ങൾ മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് ബീന വിജയനും അവതരിപ്പിച്ചു. പ്രഫ. എം.കെ. പ്രസാദ്, ഡോ. എഡിസൺ, ഡോ. കമലം ജോസഫ്, ചെറുവയൽ രാമൻ, ബാദുഷ, കേദാരം ഷാജി, ഡോ. രോഹിണി അയ്യർ, ഡോ. േജാർജ് ചാണ്ടി, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. TUEWDL14 നിയമസഭ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി നടത്തിയ സിറ്റിങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ സംസാരിക്കുന്നു കാരാപ്പുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലെ ജീവനക്കാരെ പുനര്‍നിയമിച്ച് ഉത്തരവിറങ്ങി കല്‍പറ്റ: നിർത്തലാക്കിയ കാരാപ്പുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലെ ജീവനക്കാരെ ജില്ലയിലെ വിവിധ ഓഫിസുകളില്‍ പുനര്‍നിയമിച്ചുള്ള ഉത്തരവിറങ്ങി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ജീവനക്കാര്‍ക്ക് ലഭിച്ചു. ജൂണ്‍ 30ന് ഓഫിസ് നിർത്തലാക്കിയിട്ടും ഇവിടെയുള്ള ജീവനക്കാരെ പുനര്‍നിയമിക്കാത്തത് വാര്‍ത്തയായിരുന്നു. ഇതേതുടര്‍ന്ന് ജൂലൈ 20, 21 തീയതികളില്‍ കലക്ടറേറ്റിലെ എ വണ്‍ സെക്ഷന്‍ തിടുക്കത്തിലാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവില്‍ അപാകതയുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ലാന്‍ഡ് അക്വിസിഷന്‍ ഓഫിസ് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ 22നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതുപ്രകാരം ജൂണ്‍ 30ന് ഓഫിസ് നിര്‍ത്തലാക്കി. ഈ ഓഫിസിലെ ജീവനക്കാര്‍ക്ക് ജില്ലയിലെ വിവിധ ഓഫിസുകളില്‍ നിയമനം നല്‍കണമെന്നാണ് ലാന്‍ഡ് റവന്യൂ കമീഷണര്‍ നിര്‍ദേശിച്ചിരുന്നത്. 19 തസ്തികകളാണ് ഓഫിസിലുണ്ടായിരുന്നത്. പുനര്‍നിയമന ഉത്തരവിറങ്ങാൻ വൈകിയത് ജീവനക്കാരുടെ ജൂലൈയിലെ ശമ്പളത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.