*ജലവിതരണം പുനഃസ്ഥാപിച്ചത് വൈകീട്ട് ഏഴോടെ കോഴിക്കോട്: കൂളിമാട് ജലശുദ്ധീകരണ പ്ലാൻറിൽ നിന്നുള്ള കുടിവെള്ള വിതരണം മുടങ്ങിയതിനെത്തുടർന്ന് മെഡിക്കൽ കോളജിൽ രണ്ടാം ദിവസവും ദുരിതം. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് ജലവിതരണം പുനഃസ്ഥാപിച്ചത്. രാവിലെ മുതൽ കുടിവെള്ളം കിട്ടാതെ വിഷമിക്കുകയായിരുന്നു രോഗികളും കൂട്ടിരിപ്പുകാരും. താൽക്കാലികാശ്വാസത്തിനായി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ എത്തിച്ച ഏഴ് ടാങ്ക് വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്ന് അരിഷ്ടിച്ച് ഉപയോഗിക്കേണ്ട ഗതികേടിലായിരുന്നു രോഗികളും ആശുപത്രി ജീവനക്കാരും. മാവൂർ തെങ്ങിലക്കടവിൽ ശനിയാഴ്ച അർധരാത്രിയുണ്ടായ വൻ ചോർച്ചയെത്തുടർന്നാണ് മെഡിക്കൽ കോളജിലുൾെപ്പടെ നഗരത്തിെൻറ പല ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ മുതൽ ജലവിതരണം തടസ്സപ്പെട്ടത്. തിങ്കളാഴ്ച വാട്ടർ അതോറിറ്റിയുടെ ജലവിതരണം പൂർണമായും തടസ്സപ്പെട്ടെങ്കിലും ആശുപത്രി അധികൃതരോ മറ്റോ പകരം ഒരു സംവിധാനവും ഒരുക്കിയിരുന്നില്ല. ബാത്ത് റൂമിൽ പോവാനോ കൈകഴുകാനോ പോലും വെള്ളമില്ലാതെ നരകയാതന അനുഭവിക്കുകയായിരുന്നു രോഗികൾ. സാധാരണഗതിയിൽ മെഡിക്കൽ കോളജിൽ ജലവിതരണം തടസ്സപ്പെടുമ്പോൾ സന്നദ്ധസംഘടനകളും മറ്റും ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നത് പതിവാണ്. എന്നാൽ, ഇത്തവണ അതുണ്ടായില്ല. തെങ്ങിലക്കടവിലെ ചോർച്ച പരിഹരിക്കാനുള്ള നടപടികൾ ചൊവ്വാഴ്ച വൈകീട്ടോടെയാണ് പൂർത്തിയായത്. തുടർന്നാണ് ജലവിതരണം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.