കുറ്റ്യാടി: അമാന ഹോസ്പിറ്റൽ, കോഴിക്കോട് 'മൈ ആർട്ട്' എന്നിവയുെട ആഭിമുഖ്യത്തിൽ 29ന് രാവിലെ 10ന് അമാന ആശുപത്രിയിൽ സൗജന്യ മൂത്രാശയരോഗ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. മൂത്രാശയരോഗ വിദഗ്ധരായ ഡോ. ഹരിഗോവിന്ദ്, ഡോ. ആർ. കൃഷ്ണമോഹൻ, ഡോ. ബി. പങ്കജ് എന്നിവർ നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ ഡയറക്ടർമാരായ സി. സുബൈർ, എ. സർഫറാസ്, സൂപ്പി കളത്തിൽ, അഡ്മിനിസ്േട്രറ്റർ സിനോജ് ബേബി എന്നിവർ സംബന്ധിച്ചു. മകളുടെ മരണം ഭർത്താവിെൻറ പീഡനം മൂലമെന്ന് പിതാവ് കുറ്റ്യാടി: കായക്കൊടി തിടങ്ങഴിയുള്ളതറ മരക്കിഴങ്ങിൽ ചന്ദ്രെൻറ മകളും നരിപ്പറ്റ കുമ്പളച്ചോല കണ്ടേത്ത് അശോകെൻറ ഭാര്യയുമായ ഷിജിയുടെ (36) മരണം ഭർത്താവിെൻറ പീഡനം മൂലമാെണന്ന് പിതാവ് ചന്ദ്രൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ മേയ് ഒന്നിനാണ് കുമ്പളച്ചോലയിലെ വീട്ടിൽ ഷിജിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുന്നത്. ഇവർക്ക് പത്തും എട്ടും വയസ്സായ രണ്ട് കുട്ടികളുമുണ്ട്. താമസിച്ചിരുന്ന ഒാലക്കുടിലും 16 െസൻറ് സ്ഥലവും മറ്റൊരാൾക്ക് കൈമാറിയെന്ന വാർത്തയറിഞ്ഞ ദിവസമാണ് ഷിജി മരിക്കുന്നതെന്നും പറഞ്ഞു. ഷിജിയെ ഭർത്താവും അയാളുടെ ബന്ധുക്കളും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഷിജിയുടെ സ്വർണാഭരണങ്ങളും പണവും അശോകൻ കൈക്കലാക്കുകയുണ്ടായെന്നും പറഞ്ഞു. കഴിഞ്ഞ േമയ് 15ന് എസ്.പിക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഇതുവരെ ൈകക്കൊണ്ടിട്ടില്ലെന്നും ചന്ദ്രൻ പറഞ്ഞു. നാട്ടുകാരെ സംഘടിപ്പിച്ച് ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.