വടകര: വിലക്കയറ്റത്തിലും അക്രമരാഷ്ട്രീയത്തിലും പ്രതിഷേധിച്ച് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചോറോട് വില്ലജ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. കരുണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു. കൂടാളി അശോകൻ, ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരൻ, പി.ടി.കെ. നജ്മൽ, രാമചന്ദ്രൻ വരപ്രത്ത്, കെ.ജി. രാഗേഷ്, രാജേഷ് ചോറോട്, രജിത്ത് മലോൽ, സത്യൻ കിഴക്കയിൽ, സിബിൻല എന്നിവർ സംസാരിച്ചു. 'ധർമകാഹളം' വടകര: എസ്.എസ്.എഫ് ഏറാമല സെക്ടർ സംഘടിപ്പിച്ച 'ധർമ കാഹളം-2017' അഫ്സൽ കൊളാരി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ജില്ല സെക്രട്ടറി മുനീർ സഖാഫി ഓർക്കാട്ടേരി അധ്യക്ഷത വഹിച്ചു. ഹംസ സഖാഫി കാർത്തികപ്പള്ളി, മുസ്തഫ ഫൈസി, ഗഫൂർ ഒഞ്ചിയം, മമ്മു പുലുവക്കണ്ടി, ഇസ്മായീൽ കുന്നോത്ത് എന്നിവർ സംസാരിച്ചു. ക്ഷീരകർഷക സംഗമം വടകര: ഏറാമല സർവിസ് സഹകരണ ബാങ്കിെൻറ നേതൃത്വത്തിൽ നടന്ന ക്ഷീരകർഷകസംഗമം സഹകരണസംഘം അസിസ്റ്റൻറ് രജിസ്ട്രാർ എം.കെ. അഗസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. പ്രകാശ്, ക്ഷീര വികസന ഓഫിസർ ഉണ്ണിക്കൃഷ്ണൻ, പി.കെ. കുഞ്ഞിക്കണ്ണൻ, കുനിയിൽ രവീന്ദ്രൻ, ഒ.പി. മൊയ്തു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.