കുടുംബശ്രീ ഗ്രൂപ്പിൽ അശ്ലീല സന്ദേശം: അധ്യാപകനെ സസ്പെൻഡ്​​​ ചെയ്തു

പേരാമ്പ്ര: സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ ഹോം ഷോപ്പ് വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമിട്ട പൂനൂർ ജി.എം.യു.പി സ്കൂൾ അധ്യാപകൻ കായണ്ണ സ്വദേശി എ.സി. മൊയ്തീനെ അന്വേഷണവിധേയമായി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇയാൾ കോഴിക്കോട് കുടുംബശ്രീ ജില്ല മിഷനിൽ അസി. കോഓഡിനേറ്ററായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചു വരുകയായിരുന്നു. പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ (ജനറൽ) ആൻഡ് വിജിലൻസ് ഓഫിസറാണ് ഈ മാസം 22ന് ഉത്തരവ് പുറപ്പെടുവിച്ചത്. സസ്പെൻഷൻ ഉത്തരവ് അധ്യാപകന് കൈമാറിയതായി ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസ് അറിയിച്ചു. 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടപ്രകാരം കടുത്ത അച്ചടക്കലംഘനമാണ് അധ്യാപക​െൻറ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഉത്തരവിൽ പറയുന്നു. മുന്നൂറിലധികം സ്ത്രീകൾ ഉൾപ്പെടെയുള്ള ഗ്രൂപ്പിലാണ് അധ്യാപക‍​െൻറ അശ്ലീല സന്ദേശം വന്നത്. ഗ്രൂപ്പംഗങ്ങൾതന്നെയാണ് പരാതി നൽകിയത്. അശ്ലീല സന്ദേശം വന്ന ഉടൻതന്നെ ഗ്രൂപ് മാറിപ്പോയതാണെന്ന് കാണിച്ച് അധ്യാപകൻ മറ്റൊരു സന്ദേശവും അയച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT