ബാലുശ്ശേരി: ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കാനായി പനങ്ങാട് പഞ്ചായത്തിൽ ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാര തുക വിതരണം ചെയ്തു തുടങ്ങി. സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച 15 പേർക്കാണ് ആദ്യഘട്ടത്തിൽ നഷ്ടപരിഹാര തുക വിതരണം ചെയ്തത്. കണ്ണാടിപ്പൊയിലിൽ നടന്ന ചടങ്ങിൽ കെ. ബിജു വിതരണോദ്ഘാടനം നിർവഹിച്ചു. കെ. മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. പി.പി. ബാബു, സി.കെ. ബാലകൃഷ്ണൻ, പി.എൻ. ഭരതൻ, അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിെൻറ ജില്ലയിലെ ആദ്യഘട്ട പ്രവൃത്തി കണ്ണാടിപ്പൊയിലിൽ രണ്ടാഴ്ച മുമ്പാണ് ആരംഭിച്ചത്. ജനവാസ കേന്ദ്രങ്ങളിലൂടെ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധമുയർത്തിയെങ്കിലും ഗെയിൽ അധികൃതർ വൻ പൊലീസ് സന്നാഹത്തോടെയാണ് ഏറ്റെടുത്ത സ്ഥലത്ത് പ്രവൃത്തി നടത്തിവരുന്നത്. ജനപ്രതിനിധികളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും പ്രതിഷേധക്കാരോടൊപ്പം അണിനിരക്കാത്തതും പൈപ്പ്ലൈൻ സ്ഥാപിക്കൽ തടസ്സമില്ലാതെ നടത്താൻ കാരണമായി. കൂടുതൽ ജനവാസ കേന്ദ്രത്തിലേക്കെത്തുേമ്പാൾ പ്രതിഷേധം ശക്തമാകുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.