എഴുത്തുകാർക്കെതിരായ ഭീഷണി; പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു

കോഴിക്കോട്: എഴുത്തുകാരായ കെ.പി. രാമനുണ്ണിക്കും ദീപ നിശാന്തിനുമെതിരായ വർഗീയതീവ്രവാദികളുടെ ആക്രമണത്തിലും ഭീഷണിയിലും പ്രതിഷേധിച്ച് നഗരത്തിൽ പുരോഗമന കലാസാഹിത്യസംഘത്തി​െൻറ നേതൃത്വത്തിൽ സാംസ്കാരികപ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജനാധിപത്യ വ്യവസ്ഥിതിയെത്തന്നെ അട്ടിമറിക്കുന്ന തരത്തിലാണ് ഇന്ന് എഴുത്തുകാർക്കുനേരെയുള്ള ആക്രമണങ്ങൾ നടക്കുന്നതെന്ന് സാഹിത്യ അക്കാദമി വൈസ് ചെയർപേഴ്സൺ ഡോ. ഖദീജ മുംതാസ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. രാമനുണ്ണി വൈകാരികമായി മതേതരപക്ഷത്ത് നിൽക്കുന്നയാളാണ്. 'മാധ്യമ'ത്തിൽ അദ്ദേഹം എ‍ഴുതിയ ലേഖനങ്ങൾ ഏറെ ചിന്തോദ്ദീപകമാണ്. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത് മുസ്ലിംസമുദായത്തിൽ നിന്നുള്ളവരാണെങ്കിൽ അത് അദ്ദേഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണെന്നും സ്ത്രീകളെ പരാജയപ്പെടുത്താൻ അവരുടെ സ്ത്രീത്വത്തെയും ശരീരത്തെയും അപമാനിക്കുക എന്ന സ്ഥിരം തന്ത്രം സ്വീകരിച്ചതി​െൻറ ഇരയാണ് ദീപ നിശാന്ത് എന്നും ഖദീജ മുംതാസ് കൂട്ടിച്ചേർത്തു. വർഗീയത ഭൂരിപക്ഷത്തിേൻറതായാലും ന്യൂനപക്ഷത്തിേൻറതായാലും ഒരുപോലെ ഭ്രാന്തമാണെന്നും ഇതിനെതിരെയാണ് എഴുത്തുകാർ അണിചേരേണ്ടതെന്നും പി.കെ. പാറക്കടവ് പറഞ്ഞു. എഴുത്തുകാർ തങ്ങളുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവും ആർക്കും അടിയറവുവെക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ കെ.ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലസെക്രട്ടറി ടി.വി. ബാലൻ, പ്രഫ.വി സുകുമാരൻ, വിൽസൺ സാമുവൽ, യു. ഹേമന്ദ്കുമാർ, എ.കെ. അബ്ദുൽഹക്കീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.