റേഷൻ കാർഡ് കൈപ്പറ്റാത്തവർക്ക് അവസരം കോഴിക്കോട്: പുതുക്കിയ റേഷൻ കാർഡുകൾ വിതരണ സമയത്ത് കൈപ്പറ്റാത്തവർക്ക് ഒരു അവസരംകൂടി നൽകും. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസിെൻറ പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളിലെ റേഷൻകടകളിലെ പുതുക്കിയ റേഷൻ കാർഡുകൾ ഇൗമാസം 27, 28, 29 തീയതികളിൽ കാർഡുടമകൾ കൈപ്പറ്റണം. തീയതി, റേഷൻ കട നമ്പർ, സ്ഥലം എന്നീ ക്രമത്തിൽ: 27ന് 166, 168, 170, 171, 172, 173, 174, 175, 337 (നന്മണ്ട പഞ്ചായത്ത്) എ.ആർ.ഡി 172ന് സമീപം, നന്മണ്ട 13; 118, 119, 120, 121, 122, 123, 125, 126, 127, 132, 313, 322 (മുക്കം പഞ്ചായത്ത്) റൂറൽ ഇസ്ലാം മദ്റസ, പൂളപ്പൊയിൽ; 1, 2, 3, 4, 5, 6, 7, 8, 9, 10, 286, 328, 331, 333, 357, 363, 372, 373, (ബേപ്പൂർ) - ബേപ്പൂർ കമ്യൂണിറ്റി ഹാൾ, ബേപ്പൂർ; 97, 93, 95, 96, 138, 284 (പെരുമണ്ണ പഞ്ചായത്ത്) - പെരുമണ്ണ പഞ്ചായത്ത് ഓഫിസ്, പെരുമണ്ണ; ജൂലൈ 28ന് 34, 35, 36, 37, 38, 39, 40, 41, 42, 43 (എലത്തൂർ) കോർപറേഷൻ സോണൽ ഓഫിസ്, പുത്തൂർ; 153, 154, 155, 156, 159, 270, 326, 375, 377, (കൊടിയത്തൂർ പഞ്ചായത്ത്) സാംസ്കാരിക നിലയം, കൊടിയത്തൂർ; 124, 128, 129, 130, 131, 157, 158, 279, 319, 332, 335, 360, 376 (കാരശ്ശേരി പഞ്ചായത്ത്) - കാരശ്ശേരി പഞ്ചായത്ത് ഓഫിസിന് സമീപം: ജൂലൈ 29ന് 46, 48, 49, 50, 51, 52, 53, 54, 292, 338 (തലക്കുളത്തൂർ പഞ്ചായത്ത്)- പഞ്ചായത്ത്് കമ്യൂണിറ്റി ഹാൾ, തലക്കുളത്തൂർ. റേഷൻ കാർഡുടമയോ കാർഡുടമ നിയോഗിക്കുന്ന കാർഡിലെ മറ്റംഗങ്ങളോ തിരിച്ചറിയൽ രേഖയുമായി നിലവിലുള്ള റേഷൻ കാർഡ് സഹിതം ഹാജരാകണം. ബോണസ്: ബാങ്ക് അക്കൗണ്ട്്് വിവരങ്ങൾ നൽകണം കോഴിക്കോട്: വാർഷിക ബോണസിന് അർഹരായ എല്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളും ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്്്.എസി കോഡ്, ആധാർ വിശദാംശങ്ങൾ, ക്ഷേമനിധി അംഗത്വ നമ്പർ എന്നിവ നിർബന്ധമായി ഇൗമാസം 27നുമുമ്പ് ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽ സമർപ്പിക്കണം. സാധ്യതപട്ടിക പ്രസിദ്ധീകരിച്ചു കോഴിക്കോട്: ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിങ്ങിൽ ലൈൻമാൻ (കാറ്റഗറി നമ്പർ 217/2015) തസ്തികയിലേക്ക് 2016 ഏപ്രിൽ 21ന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ സാധ്യതപട്ടിക കേരള പബ്ലിക് സർവിസ് കമീഷൻ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.