പി.എസ്​.സി പരീക്ഷക്ക്​ യാത്രയൊരുക്കി ടൂറിസ്​റ്റ്​ ബസുകൾ

കോഴിക്കോട്: നാലു ജില്ലകളിലായി ഒന്നരലക്ഷത്തിലേറെ ഉദ്യോഗാർഥികൾ എഴുതുന്ന എൽ.ഡി.സി പരീക്ഷക്ക് യാത്രാസൗകര്യമൊരുക്കി സ്വകാര്യ ട്രാവൽ കമ്പനികൾ. കോഴിക്കോട് ജില്ലയിേലക്കുള്ള നിയമനങ്ങൾക്കായാണ് ശനിയാഴ്ച നടക്കുന്ന പരീക്ഷ. മലപ്പുറം, പാലക്കാട്, കണ്ണൂർ, തൃശൂർ ജില്ലകളിലും പരീക്ഷകേന്ദ്രങ്ങളുണ്ട്. ഉച്ചക്കുശേഷം നടക്കുന്ന പരീക്ഷ കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തുന്നത് ഉദ്യോഗാർഥികൾക്ക് പലപ്പോഴും വെല്ലുവിളിയാണ്. രാത്രി കെ.എസ്.ആർ.ടി.സിയടക്കമുള്ള ബസ് സൗകര്യങ്ങൾ പലപ്പോഴുമുണ്ടാവാറില്ല. ഉദ്യോഗാർഥികളുടെ ആവശ്യമറിഞ്ഞ് പല ട്രാവൽസുകളും ടൂറിസ്റ്റ് ബസുകൾ ഒരുക്കിയിരിക്കുകയാണ്. പാലക്കാട് ഭാഗത്തേക്കാണ് കൂടുതലും ബസുകൾ. കൊയിലാണ്ടി, വടകര, ബാലുശ്ശേരി, പൂനൂർ, താമരശ്ശേരി ഭാഗങ്ങളിൽനിന്ന് നിരവധി ബസുകൾ ശനിയാഴ്ച രാവിലെ പുറപ്പെടും. കൈക്കുഞ്ഞുങ്ങളടക്കമുള്ള വനിത ഉദ്യോഗാർഥികൾക്ക് ഏറെ സൗകര്യപ്രദമായ ഇൗ യാത്രക്ക് ആവശ്യക്കാർ ഏറെയാെണന്ന് ബസുടമകൾ പറയുന്നു. മഴക്കാലത്ത് കാര്യമായ ഒാട്ടം ഇല്ലാത്തതിനാൽ ബസുടമകൾക്കും സന്തോഷം. തിരികെ വരുന്നതും ഒാർത്തുള്ള ടെൻഷനില്ലാതെ പരീക്ഷ എഴുതാമെന്ന സന്തോഷം ഉദ്യോഗാർഥികൾക്കും. 1,66,081 പേരാണ് ജില്ലയിൽ പരീക്ഷക്ക് അപേക്ഷിച്ചത്. 212 കേന്ദ്രങ്ങളിലായി 51,081 പേർ കോഴിക്കോട്ട് എഴുതും. ബാക്കിയുള്ളവർ മറ്റു ജില്ലകളിലും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.