നിയാർക്കിന്​ മുഖ്യമന്ത്രി ശിലയിടും

കൊയിലാണ്ടി: ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനപരിശീലനത്തിനായി കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റിവ് കെയർ ആരംഭിക്കുന്ന നിയാർക്കി​െൻറ (നെസ്റ്റ് ഇൻറർനാഷനൽ അക്കാദമി ആൻഡ് റിസർച് സ​െൻറർ) ശിലാസ്ഥാപനം ജൂലൈ 29ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിപാടിയുടെ വിജയത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ. സത്യൻ, വി.പി. ഇബ്രാഹീംകുട്ടി, ടി.കെ. ചന്ദ്രൻ, രാജേഷ് കീഴരിയൂർ, സി. സത്യചന്ദ്രൻ, രാമൻ നായർ, സാലിഹ് ബാത്ത എന്നിവർ സംസാരിച്ചു. ടി.കെ. യൂനുസ് സ്വാഗതവും സി. അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. സത്യൻ (ചെയർ.), അബ്ദുല്ല കരുവഞ്ചേരി (വർക്കിങ് ചെയർ.), ടി.കെ. യൂനുസ് (ജന. കൺ.), സി. അബ്ദുല്ല ഹാജി (ട്രഷ.). kp+ku പെൻഷൻ പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി നൽകണം -കെ.എസ്.എസ്.പി.യു നന്മണ്ട: പെൻഷൻ പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി നൽകണമെന്നും ഒരു മാസത്തെ പെൻഷന് തുല്യമായ സംഖ്യ ഉത്സവബത്തയായി നൽകണമെന്നും സർവിസ് പെൻഷൻകാർക്കായി സർക്കാർ നിർദേശിച്ച പ്രത്യേക ചികിത്സപദ്ധതി ഉടൻ നടപ്പാക്കണമെന്നും കെ.എസ്.എസ്.പി.യു നന്മണ്ട ഇൗസ്റ്റ് യൂനിറ്റ് പ്രത്യേക കൺവെൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. നന്മണ്ട പഞ്ചായത്ത് പ്രസിഡൻറ് കുഞ്ഞൂർ ബിജു ഉദ്ഘാടനം ചെയ്തു. കാപ്പിൽ ചാലിൽ ഉണ്ണി അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളെ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ഗംഗാധരൻ ആദരിച്ചു. നവാഗതരെ പെൻഷനേഴ്സ് യൂനിയൻ ചേളന്നൂർ ബ്ലോക്ക് സെക്രട്ടറി അശോകൻ കൊടക്കാട് സ്വീകരിച്ചു. കോട്ടാടി പറമ്പത്ത് ജനാർദനൻ, എൻ.കെ. രാമൻകുട്ടി, കരായിൽ ജയശ്രീ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.വി. പ്രഭാകരൻ സ്വാഗതവും ട്രഷറർ സി.പി. ലക്ഷ്മിക്കുട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.