ഇനി ഷാജുവി​െൻറ വിപ്ലവഗാനം ഇവിടെ മുഴങ്ങില്ല

പേരാമ്പ്ര: ഷാജുവി​െൻറ ഘനഗംഭീര ശബ്ദം ഇനി മുതുകാടിൽ മുഴങ്ങില്ല. തൊഴിലാളി നേതാവും കലാകാരനുമായ കന്നിപ്പൊയിൽ ഷാജു എന്ന കുട്ടൻ പനി ബാധിച്ച് മരിച്ചത് ഇപ്പോഴും നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ചുമട്ടുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഏരിയ ജോയൻറ് സെക്രട്ടറി, മുതുകാട് യൂനിറ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സി.പി.എം സജീവ പ്രവർത്തകനായിരുന്ന ഷാജു പാർട്ടി പരിപാടികളിൽ പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും നിറസാന്നിധ്യമായിരുന്നു. മികച്ച അനൗൺസർ കൂടിയായിരുന്നു ഇദ്ദേഹം. ഏത് പ്രതിസന്ധി ഘട്ടത്തിലും സ്വന്തം പ്രസ്ഥാനത്തെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്ന സഖാവായിരുന്നു ഷാജു എന്ന് ഉറ്റ സുഹൃത്തായിരുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായ കെ. സുനിൽ പറഞ്ഞു. സി.പി.എം മുതുകാട് ലോക്കൽ കമ്മിറ്റി ഓഫിസ് മുറ്റത്ത് പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. മുതുകാട് അങ്ങാടിയിൽ നടന്ന അനുശോചന യോഗത്തിൽ ജില്ല പഞ്ചായത്ത് മെംബർ എ.കെ. ബാലൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുനിൽ, ബ്ലോക്ക് മെംബർ ജിതേഷ് മുതുകാട്, വാർഡ് മെംബർ കെ.കെ. ബിജു, എ. സുരാജൻ, പപ്പൻ കന്നാട്ടി എന്നിവർ സംസാരിച്ചു. കെ.പി. രാമനുണ്ണിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി പേരാമ്പ്ര: 'മാധ്യമം' പത്രത്തിൽ എഴുതിയ ലേഖനത്തി​െൻറ പേരിൽ എഴുത്തുകാരൻ കെ.പി. രാമനുണ്ണിയെ ഭീഷണിപ്പെടുത്തി കത്തയച്ച നടപടിയിൽ പ്രതിഷേധിച്ചും രാമനുണ്ണിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എം.എസ്.എഫ് പേരാമ്പ്രയിൽ റാലി നടത്തി. എം.എസ്.എഫ് ജില്ല സെക്രട്ടറി ലത്തീഫ് തുറയൂർ, മുനീർ നൊച്ചാട്, ജൗഹർ പാലേരി, എ.കെ. ഹസീബ്, സുഹൈൽ അരിക്കുളം, ജുനൈദ് കല്ലോട്, നദീർ ചെമ്പനോട, അസ്കർ അലി, ഫൈസൽ മജീദ്, അനസ് വാളൂർ, ഫസൽ മുയിപ്പോത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.