പയ്യോളി: കഴിഞ്ഞദിവസം നിര്യാതനായ ദേശാഭിമാനി പയ്യോളി ലേഖകനും സർവിസ് സഹകരണ ബാങ്ക് സീനിയർ ക്ലർക്കുമായ . മൃതദേഹം പയ്യോളി തറവാട് വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം തിങ്കളാഴ്ച രാവിലെ ഏഴോടെ മേപ്പയൂർ കൽപത്തൂരിലെ സ്വന്തം വീട്ടിൽ എത്തിച്ചു. കെ. ദാസൻ എം.എൽ.എ, മുൻ എം.എൽ.എമാരായ കെ. കുഞ്ഞമ്മദ്, പി. വിശ്വൻ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, യുവജനതാദൾ ജില്ല പ്രസിഡൻറ് രാമചന്ദ്രൻ കുച്ചണ്ടി എന്നിവർ വീട്ടിലെത്തി അേന്ത്യാപചാരം അർപ്പിച്ചു. ഉച്ചക്ക് 12 മണിയോടെ കൽപ്പത്തൂരിലെ വീട്ടുവളപ്പിൽ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. തിങ്കളാഴ്ച വൈകീട്ട് പയ്യോളി ടൗണിൽ സർവകക്ഷി നേതൃത്വത്തിൽ മൗനജാഥയും അനുശോചനയോഗവും നടന്നു. സി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ. ദാസൻ എം.എൽ.എ, നഗരസഭ ഉപാധ്യക്ഷൻ മഠത്തിൽ നാബു, സി.പി.എം നെയ്യാട് ലോക്കൽ സെക്രട്ടറി ടി.സി. കുഞ്ഞമ്മദ്, പയ്യോളി ലോക്കൽ സെക്രട്ടറി പി.വി. രാമചന്ദ്രൻ, സി. കുഞ്ഞമ്മദ്, മഠത്തിൽ അബ്ദുറഹിമാൻ, പുനത്തിൽ ഗോപാലൻ, സി.പി. രവീന്ദ്രൻ, മോഹനൻ, കെ. ശശി, പി.വി. കൈരളി, സി.കെ. പ്രദീപൻ, രാമചന്ദ്രൻ കുയ്യണ്ടി, എം.പി. ജിതേഷ്, പി.വി. മനോജൻ, എം. സമദ്, പി. ഗോപാലൻ, എം.സി. ബഷീർ, അൻവർ കായിരികണ്ടി, സി.എം. മനോജ്കുമാർ, വി. ഷാഹുൽ ഹമീദ്, കെ.പി. റാണ പ്രതാപ്, വി.ടി. ഉഷ, എൻ.സി. മുസ്തഫ, കെ. സുബീഷ്, ശ്രീധരൻ കൂടയിൽ, സബീഷ് കുന്നങ്ങോത്ത് എന്നിവർ സംസാരിച്ചു. പയ്യോളി പ്രസ് ക്ലബ് അനുശോചിച്ചു. പി.വി. അഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ മഠത്തിൽ നാണു, പി.വി. രാമചന്ദ്രൻ, രാമചന്ദ്രൻ കുയ്യണ്ടി, ബഷീർ തിക്കോടി, സി.പി. രവീന്ദ്രൻ, ഷഫീഖ് വടക്കയിൽ, ശശി, ഗോപിദാസ് തിങ്ങോടി, പ്രദീപ് ചോമ്പാല, കെ.ടി. വിനോദൻ, പി.പി. അബ്ദുൽ അസീസ്, കെ. ശശി, സിദ്ദീഖ് വെട്ടിപ്പണ്ടി, സി.എം. മനോജ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.