അയനിക്കാട് പാലത്തിന് ഒരു കോടിയുടെ ഭരണാനുമതി: തുരുത്ത് നിവാസികളുടെ സ്വപ്നം സഫലമാവുന്നു

നടുവണ്ണൂർ: അയനിക്കാട് -കൊയമ്പ്രത്ത് കണ്ടിപാലത്തിന് ഒരുകോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി. നടുവണ്ണൂർ പഞ്ചായത്തിലെ 14ാം വാർഡിലെ അയനിക്കാട് തുരുത്ത് നിവാസികളുടെ വർഷങ്ങളുടെ സ്വപ്നമാണ് സഫലമാവാൻ പോകുന്നത്. തുരുത്തിലെ കുടുംബങ്ങൾക്ക് പുഴ കടക്കുകയോ രണ്ട് കിലോമീറ്ററോളം നടക്കുകേയാ ചെയ്താേല മന്ദങ്കാവ് അങ്ങാടിയിലെത്താൻ കഴിയൂ. ഇങ്ങോട്ട് ശരിയായ ഒരു നടപ്പാത പോലുമില്ല. മഴക്കാലത്താണ് ദുരിതം കൂടുതൽ. അര വരെ വെള്ളം പൊങ്ങും. പാലം വന്നാൽ ഇൗ ദുരിതം അവസാനിക്കും.പുഴയുടെ അക്കരെ കക്കഞ്ചേരി എൽ.പി സ്കൂളിലാണ് ഇവിടത്തെ വിദ്യാർഥികൾ പഠിക്കുന്നത്. യാത്രാദുരിതം മൂലം ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളിൽ ചിലർ അകലെയുള്ള കുടുംബക്കാരുടെ വീട്ടിലാണ് താമസം. കാലപ്പഴക്കമുള്ള തോണിക്ക് കേടുപാട് പറ്റിയാൽ അന്നത്തെ ക്ലാസ് മുടങ്ങും. രോഗികളുടെ അവസ്ഥയും ബുദ്ധിമുട്ടിലായിരുന്നു. ബാലുശ്ശേരി മണ്ഡലം എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ആസ്തി വികസനപദ്ധതിയിൽ നിന്നാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. പാലം അയനിക്കാട് തുരുത്ത് നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാവുമെന്നും പ്രവൃത്തി ഉടൻ തുടങ്ങുമെന്നും പുരുഷൻ കടലുണ്ടി എം.എൽ.എ പറഞ്ഞു. സമരം ഒത്തുതീർന്നു നടുവണ്ണൂർ: പഞ്ചായത്തിലെ പത്താം വാർഡിൽ കുറുങ്ങോട്ട് താഴെ തുടങ്ങാനിരുന്ന കാർ വാഷിങ് സ​െൻററിനെതിരെ സമീപവാസികളുടെ നേതൃത്വത്തിൽ നടന്ന സമരം ഒത്തുതീർന്നു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളും സ്ഥലമുടമകളും തമ്മിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പായത്. നൊച്ചോട്ട് മുരളീധരൻ, കാഞ്ഞിക്കാവ് ഭാസ്കരൻ, ഇല്ലത്ത് അഹമ്മദ്, കുഞ്ഞിപ്പരീത്, ഷൈജ, നഫീസ, ഇബ്രായി, രാജേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.