വടകര: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പൊലീസുകാർക്കു നേരെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. റൂറൽ പൊലീസ് ആസ്ഥാനത്തെ ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫിസർമാരായ സനൽ, സരീഷ് എന്നിവർക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച രാത്രി എേട്ടാടെ ജോലി കഴിഞ്ഞ് താമസസ്ഥലമായ പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്ക്, കാറിനെ ഓവർ ടേക്ക് ചെയ്യാൻ സമ്മതിച്ചില്ലെന്ന് പറഞ്ഞ് കാറിലുണ്ടായിരുന്ന സംഘം മർദിച്ചെന്നാണ് പരാതി. ഇരുവരെയും വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.