കാർ തടഞ്ഞു അഞ്ചു ലക്ഷം കവർന്ന കേസിൽ രണ്ടു പേർ അറസ്​റ്റിൽ

ഫറോക്ക്: കാർ തടഞ്ഞു യാത്രികനെ മർദിച്ച് അഞ്ചു ലക്ഷം കവർന്ന സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ കൊടൽനടക്കാവ്, കോഴിശ്ശേരി മീത്തൽ അതുൽ (21), എടക്കുറ്റിപറമ്പ് ദിൽഷാദ് (24)എന്നിവരെയാണ് നല്ലളം എസ്.ഐ. കൈലാസ് നാഥും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16-ാം തീയതി രാവിലെ ആറു മണിക്ക് ദേശീയപാതയിൽ ചെറുവണ്ണൂർ മോഡേൺ ജങ്ഷനിനടുത്താണ് കേസിനാസ്പദമായ സംഭവം. കരിപ്പൂരിൽ സുഹൃത്തിനെ ഇറക്കി തിരിച്ചുവരുകയായിരുന്ന തലശ്ശേരി സ്വദേശി ഇസ്മയിൽ സഞ്ചരിച്ച കാറിന് കുറുകെ മറ്റൊരു കാർ നിർത്തി നാലംഗസംഘമാണ് മർദിച്ച ശേഷം കാറിലുണ്ടായിരുന്ന രൂപ കവർന്നത്. ഇതു സംബന്ധിച്ച് ഇസ്മയിൽ നല്ലളം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. ഇവർ സംഭവശേഷം ബംഗളൂരു, സേലം എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഞായറാഴ്ച എറണാകുളത്തേക്ക് യാത്രതിരിക്കാൻ പോകുന്നതിനിടിൽ ഫറോക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് അറസ്റ്റിലായത്. സിറ്റി പൊലീസ് കമീഷണർ ജയനാഥിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ സൗത്ത് അസി. കമീഷണർ കെ.പി. അബ്ദുറസാഖി​െൻറ നിർദേശപ്രകാരമാണ് പ്രതികളെ പിടികൂടിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (അഞ്ച്) കോടതിയിൽ ഹാജരാക്കിയ ഇവരെ15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.