കെ.എസ്.ആർ.ടി.സി ബസിൽനിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്

തിരുവമ്പാടി: കെ.എസ്.ആർ.ടി.സി ബസിൽനിന്ന് വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. പുല്ലൂരാംപാറ സ​െൻറ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി െബഞ്ചമിനാണ് (15) പരിക്കേറ്റത്. ഓടിക്കൊണ്ടിരുന്ന ബസി​െൻറ വാതിൽ തിരക്കുകാരണം തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. പുല്ലൂരാംപാറ അങ്ങാടിക്ക് സമീപമായിരുന്നു അപകടം. ആനക്കാംപൊയിലിലേക്ക് പോവുകയായിരുന്നു ബസ്. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവിസ് നടത്തുന്ന ഈ റൂട്ടിൽ സ്‌കൂൾ സമയത്ത് ഒരു ബസ് മാത്രമാണുള്ളത്. നൂറിലധികം വിദ്യാർഥികളാണ് ഒരേസമയം ബസിൽ കയറുന്നത്. കൂടുതൽ ബസുകൾ അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. വിദ്യാർഥി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.