തിരുവമ്പാടി: ആനക്കാംപൊയിലിലെ പൊതുമരാമത്ത് റോഡ് കൈയേറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവമ്പാടി സൗപർണിക ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആനക്കാംപൊയിൽ അങ്ങാടിയിലെ സർവേ നമ്പർ 1499, 1463/1 എന്നിവയിലാണ് വ്യാപകമായി റോഡ് കൈയേറിയിരിക്കുന്നത്. റോഡ് കൈയേറിയവർ നിയമാനുസൃതം കെട്ടിടം നിർമിച്ച സ്വകാര്യവ്യക്തിയെ ക്രൂശിക്കുന്നത് അവസാനിപ്പിക്കണമെന്ന് ക്ലബ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച താലൂക്ക് സർവേയർ പ്രദേശത്തെ കെട്ടിടനിർമാണം നിയമാനുസൃതമാണെന്ന് കണ്ടെത്തിയിരുന്നു. ഒരു ആരാധനാലയത്തിെൻറ മറവിലാണ് പ്രദേശത്ത് പൊതുമരാമത്ത് റോഡ് കൈയേറിയതെന്ന് ക്ലബ് ഭാരവാഹികൾ ആരോപിച്ചു. കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ പൊതുമരാമത്ത് വകുപ്പിെൻറ സ്ഥലം ൈകയേറിയാണ് സ്ഥാപിച്ചിരിക്കുന്നത്. ആരാധനാലയ അധികൃതർ തങ്ങളുടെ ഭൂമിയാണെന്നു കാണിച്ച് കെ.എസ്.ഇ.ബിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കൈയേറ്റം മറച്ചുപിടിക്കാനായി റോഡരികിൽ വ്യാജ സർവേ കല്ലുകൾ സ്ഥാപിച്ചവർ അനർഹമായ ഭൂമി പൊതുമരാമത്ത് റോഡിന് വിട്ടുനൽകണം. കൈയേറ്റത്തിനെതിരെ വിജിലൻസ് ഡയറക്ടർ, തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി, പി.ഡബ്ല്യു.ഡി അസി. എൻജിനീയർ എന്നിവർക്ക് പരാതി നൽകി. വാർത്തസമ്മേളനത്തിൽ ക്ലബ് പ്രസിഡൻറ് സി.ഐ. ബാലകൃഷ്ണൻ, സാലസ് മാത്യു, ജോമോൻ ലൂക്കോസ്, സി.ബി. അനിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.