മങ്ങാട് എ.യു.പി സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി

എകരൂല്‍: മങ്ങാട് എ.യു.പി സ്കൂളില്‍ നടന്ന ലീഡര്‍ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. ചിഹ്നങ്ങള്‍ രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകളും സീലുകളും വോട്ടുപെട്ടികളുമടക്കം പൊതുതെരഞ്ഞെടുപ്പി‍​െൻറ മാതൃകയിലായിരുന്നു തെരഞ്ഞെടുപ്പ്. ജനാധിപത്യ പ്രക്രിയ അടുത്തറിയാൻ വേണ്ടി തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിര്‍ദേശപത്രിക നല്‍കൽ, സൂക്ഷ്മ പരിശോധന, പത്രിക പിന്‍വലിക്കൽ, സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം നല്‍കല്‍ തുടങ്ങി പൊതു തെരഞ്ഞെടുപ്പില്‍ കാണുന്ന മാതൃകയിലാണ് വോട്ടെടുപ്പ് നടത്തിയത്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടിക ഉപയോഗിച്ച് വോട്ടരുടെ സ്ലിപ് പ്രകാരമാണ് വോട്ട് രേഖപ്പെടുത്തിയത്. പോളിങ് ഉദ്യോഗസ്ഥരായ കുട്ടികള്‍ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തി. സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് നാലു കുട്ടികളും സ്പീക്കര്‍ സ്ഥാനത്തേക്ക് ആറു കുട്ടികളും മത്സരിച്ചു. പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ചുള്ള പ്രചാരണ ജാഥകള്‍ കുട്ടി വോട്ടര്‍മാര്‍ക്ക് ആവേശം പകര്‍ന്നു. സ്കൂള്‍ ലീഡറായി കെ. അഫീഫയും സ്പീക്കറായി ഹാദി റഷീദും തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് സ്കൂള്‍ അസംബ്ലിയില്‍ പ്രധാന അധ്യാപിക കെ.കെ. ആമിന സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകന്‍ കെ. ഉമ്മര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.