പൊളിഞ്ഞ ​േറാഡിൽ നാട്ടുകാർ വാഴ നട്ടു

കൊടിയത്തൂർ: ഊട്ടി-കോഴിക്കോട് ഹ്രസ്വദൂര പാതയിൽ പന്നിക്കോട് മുതൽ തെനേങ്ങപറമ്പ് വരെയുള്ള ഒരു കിലോമീറ്ററിലധികം തകർന്നിട്ടും നന്നാക്കാൻ നടപടിയാകാത്തേതാടെ നാട്ടുകാർ വാഴ നട്ടു. സംഭവം പലതവണ ബന്ധപ്പെട്ടവരെ അറിയിെച്ചങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ വേറിട്ട സമരവുമായി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചത്. ദിവസേന നൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ സർവിസ് നടത്തുന്ന റോഡാണിത്. മാസങ്ങളായി റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയതോടെ ഇവിടെ അപകടങ്ങളും പതിവാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം നാലു അപകടങ്ങളാണ് നടന്നത്. പല സമയങ്ങളിലും തൊട്ടടുത്ത വീട്ടുകാരാണ് അപകടത്തിൽ പെടുന്നവർക്ക് തുണയാവുന്നത്. ഏഴ് വർഷം മുമ്പ് ടാറിങ് നടത്തിയ ഇവിടെ പിന്നെ അറ്റകുറ്റപണികൾ ഒന്നും നടത്തിയിട്ടില്ല. പന്നിക്കോടിനും തെനേങ്ങ പറമ്പിനിടക്കും കൂടാതെ മറ്റു സ്ഥലങ്ങളിലും റോഡ് തകരാൻ തുടങ്ങിയിട്ടുണ്ട്. പ്രതിഷേധ സമരത്തിന് ബഷീർ പാലാട്ട്, റഹ്മത്ത് പരവരിയിൽ, പി.വി. അർഷാദ്, പി.വി. നജ്മുദ്ദീൻ എന്നിവർ നേതൃത്വം നൽകി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.