കൊടിയത്തൂർ: പുതിയ സാരഥികളെ കണ്ടെത്താൻ പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ സന്നാഹങ്ങളോടെ ഗോതമ്പറോഡ് അൽമദ്റസത്തുൽ ഇസ്ലാമിയയിൽ നടത്തിയ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. പ്രചാരണത്തിനായി ചിഹ്നം വരച്ച പോസ്റ്ററുകൾ, സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ 'കാക്കി ധരിച്ച കുട്ടിപ്പൊലീസ്', പോളിങ് ബൂത്ത്, വോട്ടർ പട്ടിക, ബാലറ്റ് പേപ്പർ, മഷിയടയാളം എന്നിവയുംകൂടി ആയതോടെ തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു കുട്ടികൾ. എട്ടോളം തസ്തികയിലേക്ക് നടന്ന മത്സരത്തിൽ ലീഡറായി അൻജൂം, െഡപ്യൂട്ടി ലീഡർ മിൻഷ, സാഹിത്യ സമാജം സെക്രട്ടറി ഫാത്തിമ ബത്തൂൽ, മലർവാടി ക്യാപ്റ്റൻ അഷീഖ്, വൈസ് ക്യാപ്റ്റൻ ഇസ്സത്ത് ജന്ന ഷെറിൻ, എഡിറ്റർ നിയ റഫീഖ് എന്നിവരെ തെരഞ്ഞെടുത്തു. മദ്റസ പ്രിൻസിപ്പൽ പി.പി. ശിഹാബുൽ ഹഖ്, അനസ് ഓമശ്ശേരി, സൽജാസ് അബ്ദുസ്സലാം, സുമയ്യ, ഹാദി സുമയ്യ, നഫീസ, ആയിശ ബീവി എന്നിവർ നേതൃത്വം നൽകി. ജനൗഷധി തുടങ്ങി കൊടിയത്തൂർ: സർവിസ് സഹകരണ ബാങ്കിനു കീഴിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച മരുന്ന് ഉൽപാദക സ്ഥാപനങ്ങളുടെ മരുന്നുകൾ സാധാരണക്കാർക്ക് മിതമായ വിലയിൽ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി ഭാരതീയ ജനൗഷധി മെഡിക്കൽ സ്റ്റോർ ചുള്ളിക്കാപറമ്പിൽ ആരംഭിച്ചു. മുക്കം മുനിസിപ്പൽ അധ്യക്ഷൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ഇ. രമേശ്ബാബു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.