കോഴിക്കോട്: ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴയിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ നടന്ന കൂട്ടായ്മ ജില്ല സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ടൗൺ, നോർത്ത്, സൗത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാളയം ജയന്തി ബിൽഡിങ്ങിനു മുന്നിൽ നടന്ന പരിപാടിയിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.പി. ദാസൻ അധ്യക്ഷത വഹിച്ചു. സൗത്ത് ഏരിയ സെക്രട്ടറി സി.പി. മുസാഫർ അഹമ്മദ്, നോർത്ത് ഏരിയ സെക്രട്ടറി ടി.വി. നിർമലൻ എന്നിവർ സംസാരിച്ചു. ടൗൺ ഏരിയ സെക്രട്ടറി കെ. ദാമോദരൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.