മണ്ഡലത്തിലെ 59 ക്ലാസ് മുറികൾ ഹൈടെക്കാക്കും -എം.എൽ.എ മണ്ഡലത്തിലെ 59 ക്ലാസ് മുറികൾ ഹൈടെക്കാക്കും -എം.എൽ.എ അത്തോളി: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് എലത്തൂർ നിയോജക മണ്ഡലത്തിൽ വിവിധ വിദ്യാലയങ്ങളിലെ 59 ക്ലാസ് മുറികൾ ഈ വർഷം ഹൈടെക്കാക്കുമെന്ന് എ.കെ. ശശീന്ദ്രൻ എം.എൽ.എ. കൊളത്തൂർ സ്വാമി ഗുരുവരാനന്ദ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സ്മാർട്ട് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി അഞ്ചാം തവണയും പൂർണ വിജയം നേടിയ വിദ്യാലയത്തിനും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുമുള്ള പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. നിഷിത്ത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം എം.പി. മണി, രാജീവൻ കൊളത്തൂർ, വിജി ചീക്കിലോട്, എം.സി. അഷ്റഫ്, വിനോദ് മേച്ചേരി, കാവ്യശ്രീ, വി.കെ. ജയകുമാർ, പ്രധാനാധ്യാപകൻ എൻ. മുരളീധരൻ, എം. ഷെസ്ന, ഇ. ശശീന്ദ്രദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.