പീപ്​ൾസ്​ ആക്​ഷൻ ഗ്രൂപ് പുരസ്​കാരം അഡ്വ. എ. ശങ്കരന്​

കോഴിക്കോട്: നഗരത്തിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് മികച്ച സേവനം അർപ്പിച്ചവരെ വർഷംതോറും ആദരിക്കുന്നതി​െൻറ ഭാഗമായി പീപ്ൾസ് ആക്ഷൻ ഗ്രൂപ് 2017 വർഷത്തെ പുരസ്കാരം മുൻ മേയറും 30 വർഷത്തോളം നഗരസഭ കൗൺസിലറുമായ അഡ്വ. എ. ശങ്കരന് നൽകും. ഡോ. കെ. മൊയ്തു, ഇ.വി. ഉസ്മാൻ കോയ, യൂനസ് പരപ്പിൽ, എം.എ. സത്താർ, എം.പി. ഷൗക്കത്ത്, പി.പി. ആലിക്കോയ എന്നിവർ സംസാരിച്ചു. റഫിയുടെ പാട്ടുകൾ പാടി വനിതകൾ ജേതാക്കൾ കോഴിക്കോട്: മുഹമ്മദ് റഫി ഫൗണ്ടേഷൻ സംഘടിപ്പിച്ച അഖില കേരള റഫി ഗാനാലാപന മത്സരത്തിൽ കുന്ദമംഗലത്തെ സി.കെ. ഹാദിയ സക്കരിയ 10,000 രൂപയുടെ ഹാജി പി.പി. ഉമർ കുട്ടി കാഷ് അവാർഡിന് അർഹയായി. ജങ്ലിയിലെ ഗാനം പാടിയാണ് ഹാദിയയുടെ നേട്ടം. 15 മുതൽ 30 വയസ്സ് വരെയുള്ളവർക്കുള്ള മത്സരത്തിൽ ആദ്യ സ്ഥാനങ്ങളും വനിതകൾ കരസ്ഥമാക്കി. രണ്ടാം സമ്മാനമായ പുളിക്കലകത്ത് ഉസ്മാൻകോയ അവാർഡിന് വടകര, ഒതയോത്ത് നമ്രതയും മൂന്നാം സമ്മാനത്തിന് കോഴിക്കോട് എ.കെ. െഎശ്വര്യയും അർഹയായി. പ്രസ് ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ടി.പി.എം. ആഷിർ അലി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ. സുബൈർ, കട്ടയാട്ട് വേണുഗോപാൽ, കെ. സലാം എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള അവാർഡ് ആഗസ്റ്റ് രണ്ടിന് ടാഗോർ ഹാളിൽ റഫി നൈറ്റിൽ നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.