വി.സി. ആറുക്കുട്ടി എം.എൽ.എ അണ്ണ ഡി.എം.കെ ഒൗദ്യോഗിക വിഭാഗത്തിലേക്ക്​

കോയമ്പത്തൂർ: കൗണ്ടംപാളയം നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.സി. ആറുക്കുട്ടി എം.എൽ.എ അണ്ണ ഡി.എം.കെയിലെ ഒ. പന്നീർശെൽവത്തി​െൻറ നേതൃത്വത്തിലുള്ള വിഭാഗത്തിൽനിന്ന് ഇ.പി.എസ് പക്ഷത്തേക്ക്. ഒ.പി.എസ് വിഭാഗത്തിൽ മതിയായ പരിഗണന ലഭ്യമാവുന്നില്ലെന്നാണ് ആറുക്കുട്ടിയുടെ പരാതി. ത​െൻറ മണ്ഡലത്തിലെ വികസന ആവശ്യങ്ങൾ അനുവദിച്ച മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും നിയമസഭ സമ്മേളനത്തിൽ നന്ദി അറിയിച്ചതിനുശേഷമാണ് ഒ.പി.എസ് വിഭാഗത്തിൽ താൻ അനഭിമതനായതെന്നും ആറുക്കുട്ടി പറയുന്നു. എം.ജി.ആറി​െൻറ ജൻമശതാബ്ദിയാഘോഷ ചടങ്ങ് ഉൾപ്പെടെ പ്രധാന തീരുമാനങ്ങളെടുക്കുന്ന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്നതാണ് ആറുക്കുട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്. ശശികലയുമായി ഇടഞ്ഞ് ഒ. പന്നീർശെൽവം പാർട്ടിയിൽനിന്ന് പുറത്തുവന്ന സമയത്ത് ആദ്യമായി പരസ്യപിന്തുണ നൽകിയ എം.എൽ.എയാണ് ആറുക്കുട്ടി. ജൂലൈ 29ന് കോയമ്പത്തൂർ കൊഡിഷ്യ മൈതാനത്തിലാണ് ഒ.പി.എസ് വിഭാഗം എം.ജി.ആർ ജൻമശതാബ്ദിയാഘോഷം സംഘടിപ്പിക്കുന്നത്. ഫോേട്ടാ: cb137 വി.സി. ആറുക്കുട്ടി എം.എൽ.എ സുഹൃത്തിനെ കൊന്ന് മോതിരവും ബൈക്കും മോഷ്ടിച്ച പ്രതിക്ക് ജീവപര്യന്തം കോയമ്പത്തൂർ: സുഹൃത്തിനെ വെട്ടിക്കൊന്ന് സ്വർണമോതിരവും ബൈക്കും 500 രൂപയും മോഷ്ടിച്ച കേസിലെ പ്രതിയായ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോയമ്പത്തൂർ പ്രത്യേക കോടതി ഉത്തരവിട്ടു. കോയമ്പത്തൂർ കാളപട്ടിയിലെ ബേക്കറി മെഷിനറി നിർമാണ യൂനിറ്റിലെ വാച്ചുമേനായിരുന്ന മധുര ഉസിലംപട്ടി ജെ. രഘുപ്രസാദ് (36) ആണ് പ്രതി. ഇതേ യൂനിറ്റിൽ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന കാളപട്ടി ടി. കന്തസാമിയാണ് (52) കൊല്ലപ്പെട്ടത്. 2007 ഫെബ്രുവരി പത്തിനാണ് സംഭവം. പീളമേട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഒരു ഘട്ടത്തിൽ ഉപാധികളോടെ ജാമ്യത്തിലിറങ്ങി മുങ്ങിയെങ്കിലും വീണ്ടും പിടിയിലാവുകയായിരുന്നു. പ്രധാനമന്ത്രിക്ക് സാനിറ്ററി നാപ്കിനുകളയക്കാൻ ശ്രമിച്ചവർ അറസ്റ്റിൽ കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അരുൺ ജെയ്റ്റ്ലി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർക്കും സാനിറ്ററി നാപ്കിനുകൾ തപാലിൽ അയക്കാൻ ശ്രമിച്ച മൂന്ന് റവലൂഷണറി യൂത്ത് ഫ്രണ്ട് (ആർ.വൈ.എഫ്) വനിത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നാപ്കിനുകൾക്ക് 12 ശതമാനം ജി.എസ്.ടി ചുമത്തിയതിൽ പ്രതിഷേധിച്ചാണ് ഹെഡ്പോസ്േറ്റാഫിസിന് മുന്നിൽ സമരം നടത്തിയത്. വി.എച്ച് റോഡ് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.