അച്ഛൻ മരിച്ചിട്ടും നീ വന്നില്ലല്ലോ മോനേ

പേരാമ്പ്ര: 'അച്ഛൻ പോയി മോനേ, ഇനി ഈ അമ്മ തനിച്ചാണ് ഇവിടെ, ഇനിയുള്ള കാലമെങ്കിലും മോ​െൻറ കൂടെ താമസിക്കണം, മോനെവിടെയാണെങ്കിലും വാ' -83കാരിയായ ഒരമ്മയുടെ രോദനമാണിത്. ഇവരുടെ മകൻ കൂത്താളി പൈതോത്ത് കുണ്ടയോട്ടുചാലിൽ മീത്തൽ രാജേഷ് കുമാറിനെ (42) അഞ്ചു മാസം മുമ്പാണ് കാണാതായത്. രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തി​െൻറ അച്ഛൻ മരിച്ചതോടെ വാർധക്യസഹജമായ രോഗം അലട്ടുന്ന അമ്മ കല്യാണി വീട്ടിൽ തനിച്ചായി. കാലപ്പഴക്കത്താൽ ജീർണിച്ച വീട്ടിൽ കാറ്റിലും മഴയിലും ഒറ്റക്ക് കഴിയുകയാണ് ഈ വയോധിക. രാജേഷ് നാടുവിട്ടതോടെ ഇയാളുടെ ഭാര്യയും കുട്ടിയും സ്വന്തം വീട്ടിലേക്ക് പോയി. കല്യാണി അമ്മക്ക് മറ്റു മക്കളുണ്ടെങ്കിലും അവർ വേറെയാണ് താമസിക്കുന്നത്. വെളുത്ത നിറവും ഒത്ത ശരീരപ്രകൃതവുമുള്ള രാജേഷിനെ കണ്ടെത്തുന്നവർ അടുത്ത പൊലീസ് സ്റ്റേഷനിലോ 04962610242 നമ്പറിലോ അറിയിക്കണമെന്ന് പേരാമ്പ്ര പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.