ഓവുചാലുകൾ അടഞ്ഞു; വെള്ളം ഒഴുകുന്നത് സംസ്​ഥാന പാതയിലൂടെ

കുറ്റ്യാടി: കണ്ണൂർ എയർപോർട്ട് റോഡി​െൻറ ഭാഗമായ കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിൽ ഓവുചാലുകൾ അടഞ്ഞതോടെ വെള്ളം ഒഴുകുന്നത് റോഡിലൂടെ. കുറ്റ്യാടി ടൗണിനും മൊകേരിക്കും ഇടയിൽ വിവിധ സ്ഥലങ്ങളിൽ ഇതുപോലെ റോഡ് തോടായിട്ടുണ്ട്. മഴക്കു മുമ്പ് ഓവുകൾ വൃത്തിയാക്കാത്തതാണ് വെള്ളമൊഴുകാൻ കാരണം. ഇതോടെ നാട്ടുകാർ രോഗഭീതിയിലാണ്. കൂടാതെ മൊകേരിക്കു സമീപം അഭിമുഖമായി പ്രവർത്തിക്കുന്ന കാർ വിതരണ സ്ഥാനപത്തി​െൻറ മുന്നിലും കാർ സർവിസ് സ്ഥാപനത്തിനു മുന്നിലും കാൽനടയാത്രയും വാഹനയാത്രയും തടസ്സപ്പെടുന്ന രീതിയിൽ വാഹനങ്ങൾ നിർത്തിയിട്ടിട്ടുണ്ട്. റോഡിൽ വളവിലാണ് ഇവ രണ്ടും പ്രവർത്തിക്കുന്നത്. ഇത് പലപ്പോഴും അപകടത്തിനിടയാക്കിയിട്ടുെണ്ടന്ന് നാട്ടുകാർ പറയുന്നു. photo: KTD 1 കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിൽ കുറ്റ്യാടി ടൗണിൽ ഓവുചാൽ അടഞ്ഞ് റോഡിലൂടെ വെള്ളം ഒഴുകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.