കോഴിക്കോട്: നടനും മിമിക്രി ആർട്ടിസ്റ്റുമായിരുന്ന വിനോദ് കടലുണ്ടിയുടെ ഒാർമക്ക് അനുസ്മരണ സമിതി ഏർപ്പെടുത്തിയ അവാർഡിന് സിനിമാതാരം നിർമൽ പാലാഴി അർഹനായി. സംവിധായകൻ പി.കെ. ബാബുരാജ്, അനിൽ മാരാത്ത്, ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജിത് ആളൂർ, കമലേഷ് കടലുണ്ടി, പ്രദീപ് കടലുണ്ടി എന്നിവരടങ്ങിയ സമിതിയാണ് തെരഞ്ഞെടുത്തത്. 10,001 രൂപയും ഫലകവും പ്രശസ്ത്രിപത്രവും അടങ്ങുന്ന അവാർഡ് സെപ്റ്റംബർ അഞ്ചിന് അനുസ്മരണ സമിതിയുടെയും ടീം കടലുണ്ടിയുടെയും ആഭിമുഖ്യത്തിലുള്ള ചടങ്ങിൽ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.