സെമിനാർ സംഘടിപ്പിച്ചു

സെമിനാർ കോഴിക്കോട്: ജവഹർലാൽ നെഹ്റു എജുക്കേഷനൽ ആൻഡ് കൾചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 'മോദിയുടെ ഇസ്രായേൽ ബാന്ധവവും സാമ്രാജ്യത്വ അജണ്ടയും' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ജനാധിപത്യ പോരാട്ടങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച രാഷ്ട്രമായിരുന്നു ഇന്ത്യയെന്നും എന്നാൽ ഇൗ നയത്തിൽനിന്ന് വ്യതിചലിച്ചിരിക്കുകയാണ് നേരന്ദ്ര മോദിയെന്നും ചെക്കുട്ടി പറഞ്ഞു. അക്കാദമി ചെയർമാൻ വി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, പി.എം. അബ്ദുറഹ്മാൻ, നിജേഷ് അരവിന്ദ്, സാജിദ് അഹ്മദ്, പി. ബീന, ഡോ. പി. ശ്രീമാനുണ്ണി, എം. പ്രകാശൻ എന്നിവർ സംസാരിച്ചു. രാമനുണ്ണിക്കെതിരെ വധഭീഷണി: സാംസ്കാരിക കേരളത്തിന് അപമാനം കോഴിക്കോട്: ഹിന്ദുക്കളും മുസ്ലിംകളും സഹോദരന്മാരാണെന്നും പരസ്പര വിദ്വേഷം വളർത്താൻ ഇരു ഭാഗത്തുമുള്ള ചില വർഗീയശക്തികൾ ശ്രമിക്കുന്നത് രാജ്യത്തെ അന്തശ്ഛിദ്രമാക്കുമെന്നും വിശദീകരിച്ച് ലേഖനമെഴുതിയതിന് കെ.പി. രാമനുണ്ണിക്കെതിരെ വധഭീഷണി ഉയർത്തിയത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് യുവ ജനതാദൾ-യു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കെ.പി. രാമനുണ്ണിയെ യുവജനതാദൾ-യു സംസ്ഥാന പ്രസിഡൻറ് സലീം മടവൂർ, ജന. സെക്രട്ടറി എൻ. അബ്ദുൽ സത്താർ, ജില്ല സെക്രട്ടറി ഷാജി എന്നിവർ സന്ദർശിച്ച് പിന്തുണ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.