പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണണമെന്ന്​

കോഴിക്കോട്: ഗൾഫ് മേഖല ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾ തൊഴിൽ, പാർപ്പിട മേഖലകളിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കണമെന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാഹി മീറ്റി​െൻറ പ്രവാസിസംഗമം ആവശ്യപ്പെട്ടു. പ്രവാസി വോട്ടവകാശം പ്രായോഗികമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ ഫീസിലും പ്രവാസികളുടെ മക്കൾക്ക് റിസർവേഷൻ ഏർപ്പെടുത്തി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെ ഉന്നമനവും സർക്കാർ ലക്ഷ്യമാക്കണമെന്ന് മീറ്റ് ആവശ്യപ്പെട്ടു. മദീന ത്വയ്ബ യൂനിവേഴ്സിറ്റി പ്രഫസർ യാസർ ബിൻ ഹംസ സംഗമം ഉദ്ഘാടനം ചെയ്തു, എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ജന. സെക്രട്ടറി ടി.കെ. അശ്റഫ് അധ്യക്ഷത വഹിച്ചു. യു.എ.ഇ ഇസ്ലാഹി സ​െൻറർ പ്രസിഡൻറ് ഹുസൈൻ സലഫി, വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ വൈസ് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ജാമിഅ അൽഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി, നാസർ ബാലുശ്ശേരി, പ്രഫ. ഹാരിസ് ബിൻ സലീം, സി.പി. സലീം, സ്വാദിഖ് മദീനി, ഫദ്ലുൽ ഹഖ് ഉമരി, അബ്ദുൽ മാലിക് സലഫി, നബീൽ രണ്ടത്താണി, ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. സാബിർ നവാസ്, ജന. സെക്രട്ടറി കെ. സജാദ്, സെക്രട്ടറി താജുദ്ദീൻ സ്വലാഹി, എം.എസ്.എം സംസ്ഥാന ജന. സെക്രട്ടറി ലുബൈബ്, സി.പി. അബ്ദുൽ അസീസ്, അർഷദ് ബിൻ ഹംസ, സലീം വടകര, സലാഹുദ്ദീൻ, അബ്ദുൽ ഗഫൂർ, യാഖൂബ് ഈസ, മരക്കാർ മങ്കട, നൗഷാദ് സലഫി, എ.കെ. അശ്റഫ്, ഖാലിദ് ഹാജി, മഹ്ബൂബ് കാപ്പാട്, ടി.പി. അൻവർ, മുഹമ്മദ് അസ്ഹർ, യാസിർ, അബ്ദുൽ ഗഫൂർ പുങ്ങോടൻ, സാദിഖ്, ഫൈസൽ കൈതയിൽ, മൊയ്തു, സർഫറാസ്, അസീം, റൗനഖ്, ഡോ. ഷഹീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.