രാമനുണ്ണിക്കും ദീപാനിശാന്തിനും പിന്തുണയുമായി സാംസ്​കാരിക പ്രവർത്തകർ

കോഴിക്കോട്: എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്കും ദീപാനിശാന്തിനുമെതിരെ വർഗീയ തീവ്രവാദികളുടെ ഭാഗത്തുനിന്നുണ്ടായ ഭീഷണിയിൽ സാംസ്കാരിക പ്രവർത്തകർ പ്രതിഷേധിച്ചു. വർഗീയതയെയും ഇന്ത്യയിൽ വളർന്നുവരുന്ന ഫാഷിസ്റ്റ് ഭീഷണികളെയും എതിർക്കുന്നതി​െൻറ പേരിലാണ് രാമനുണ്ണിയുടെ കൈവെട്ടുമെന്നും ദീപാനിശാന്തി​െൻറ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കുന്നത്. എതിർക്കുന്നവരെ നിശ്ശബ്ദമാക്കാനുള്ള നീക്കങ്ങളാണിത്. വിമർശിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണികൾക്കെതിരെ ജനാധിപത്യവാദികൾ പ്രതിരോധം ശക്തിപ്പെടുത്തണമെന്നും അവർ അഭ്യർഥിച്ചു. യു.എ. ഖാദർ, ഡോ. എ. അച്യുതൻ, പി.കെ. ഗോപി, ഡോ. ഖദീജ മുംതാസ്, വി.ടി. മുരളി, കെ.ടി. കുഞ്ഞിക്കണ്ണൻ, യു.കെ. കുമാരൻ, വി.ആർ. സുധീഷ്, കെ.പി. സുധീര, പോൾ കല്ലാനോട്, ഐസക് ഈപ്പൻ, കബിതമുഖോപാധ്യായ, ബാബു പറശ്ശേരി, പ്രഫ. സി.പി. അബൂബക്കർ, കെ.ഇ.എൻ, പ്രഫ. വി. സുകുമാരൻ, ചിത്രകാരൻ പ്രഭാകരൻ, ഡോ. കെ.എൻ. ഗണേഷ്, ഡോ. പി.കെ. പോക്കർ, പ്രഫ. കടത്തനാട്ട് നാരായണൻ, വിൽസൺ സാമുവൽ, എ. ശാന്തകുമാർ, ജീവൻ തോമസ്, ജയപ്രകാശ് കാര്യാൽ, സതീഷ് കെ. സതീഷ്, ഡോ. ടി.വി. സുനീത, ഉഷ ചന്ദ്രബാബു, ടി. സുരേഷ്ബാബു, എ. രത്നാകരൻ, സുനിൽ അശോകപുരം, ഷിബുമുഹമ്മദ്, മേലൂർ വാസുദേവൻ, എ.കെ. രമേഷ്, കാസിം വാടാനപ്പള്ളി, എ.കെ. അബ്ദുൽ ഹക്കീം, ഡോ. യു. ഹേമന്ത്കുമാർ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.