രാമനുണ്ണിക്ക് നേരെയുള്ള ഭീഷണി: കുറ്റവാളികളെ കണ്ടെത്തണം -മുനവ്വറലി ശിഹാബ് തങ്ങള്‍ കോഴിക്കോട്: എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.പി. രാമനുണ്ണിക്ക് നേരെയുള്ള ആക്രമണ ഭീഷണിയില്‍ കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിെൻറ മതസൗഹാർദവും സാഹോദര്യവും തകര്‍ക്കാനുള്ള ബോധപൂർവമായ ശ്രമമാണോ ഈ ഭീഷണിയുടെ പിന്നിലെന്ന് ന്യായമായും സംശയിക്കുന്നു. കേരളത്തിെൻറ ബഹുസ്വരതയെ പരിപോഷിപ്പിക്കുന്നതിലും മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും നിതാന്ത ജാഗ്രത പുലര്‍ത്തിയ കെ.പി. രാമനുണ്ണിയെ നിശ്ശബ്ദമാക്കാന്‍ അനുവദിക്കുകയില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.