തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയെൻറ ആഭിമുഖ്യത്തിൽ കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ പ്രഥമ അന്താരാഷ്ട്ര ചലച്ചിേത്രാത്സവം ജൂലൈ 26 മുതൽ 28 വരെ കോഴിക്കോട് ഗവ. ലോ കോളജിൽ നടത്തും. ലോക സിനിമ, ഇന്ത്യൻ സിനിമ, കെ.ആർ. മോഹനൻ അനുസ്മരണം തുടങ്ങിയ വിഭാഗങ്ങളിലായി 30 സിനിമകൾ പ്രദർശിപ്പിക്കും. ചലച്ചിേത്രാത്സവത്തോടനുബന്ധിച്ച് ചർച്ച, സെമിനാർ, ചലച്ചിത്ര ശിൽപശാല, കലാസന്ധ്യ, ഹ്രസ്വചിത്രമത്സരം എന്നിവ ഉണ്ടാകും. മത്സര നിയമാവലിക്ക് വെബ്സൈറ്റ് www.calicutuniversityfilmfesitval.com സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.