കണ്ണീരോർമകൾ ബാക്കിയാക്കി നിഭ യാത്രയായി

കാരാട്: അഴിഞ്ഞിലം ആരയിൽവീട്ടിൽ ഇനി അവളുടെ കളിചിരികളില്ല. കണ്ണീരോർമകൾ ബാക്കിയാക്കി കുഞ്ഞു നിഭ യാത്രയായി, മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്കും നാടി​െൻറ ഉള്ളുരുകിയ പ്രാർഥനകൾക്കും കാത്തിരിക്കാതെ. അഴിഞ്ഞിലം എ.എം.യു.പി സ്കൂൾ അധ്യാപകൻ നിഥിൻ ഷാ-മോനിഷ ദമ്പതികളുടെ ഏക മകളായിരുന്നു പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നിഭ (നാല്). വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം. കഴിഞ്ഞ ശനിയാഴ്ചയാണ് വീടിനടുത്തുവെച്ച് കുട്ടിയെ പാമ്പ് കടിച്ചത്. വൈകീട്ട് ആേറാടെ അച്ഛനോടൊപ്പം വീടി​െൻറ തൊട്ടടുത്തുളള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചുവരുമ്പോൾ അച്ഛ​െൻറ കൈയിൽനിന്ന് കുസൃതികാട്ടി കുതറിയോടിയ നിഭയെ വീടുകൾക്കിടയിലെ ചെറിയ റോഡിൽനിന്നാണ് അണലി കടിച്ചത്. കടിച്ച പാമ്പിനെ കൊന്ന് ഉടൻതന്നെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് തീവ്രപരിചരണത്തിലേക്ക് മാറ്റി. ആറു ദിവസത്തോളം ജീവിതവുമായി പൊരുതിയ നിഭ ഇന്നലെ പുലർെച്ചയാണ് മരണത്തിന് കീഴടങ്ങിയത്. അഴിഞ്ഞിലം അംഗൻവാടി വിദ്യാർഥിനിയായിരുന്നു. (പടം) Nibha 1, 2 നിഭ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.