കോടഞ്ചേരി: ബാണാസുര സാഗർ അണക്കെട്ടിൽ മുങ്ങിമരിച്ച ചെമ്പുകടവ് മോളേക്കുന്നേൽ ജോണിെൻറ മകൻ ബിനുവിന് ഗ്രാമവാസികൾ തേങ്ങലോടെ വിടനൽകി. വെള്ളിയാഴ്ച രണ്ടുമണിയോടെ സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. നാട്ടുകാരുടെ ഏത് ആവശ്യത്തിനും സ്വന്തം ജോലികൾപോലും മറന്ന് കർമനിരതനായിരുന്ന ബിനുവിെൻറ വേർപാട് നാടിന് താങ്ങാനാവാത്ത നഷ്ടമാണ്. മാതാവ്: കുട്ടിയമ്മ. ഭാര്യ: സുനിത. മക്കൾ: ജിത്തു, ജിതിന, നയന. സഹോദരി: മിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.