ആവേശമായ രാജ്യാന്തര കയാക്കിങ്​ ചാമ്പ്യൻഷിപ്​​

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിനോട് അനുബന്ധിച്ച് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് ആവേശോജ്ജ്വല പോരാട്ടങ്ങൾ. പുലിക്കയത്ത് ചാലിപ്പുഴയുടെ തീരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മുൻ ഇന്ത്യൻ വോളിബാൾ താരം ടോം ജോസഫ് തിരിതെളിച്ച് ഒൗദ്യോഗിക ഉദ്ഘാടനം ചെയ്തു. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ, ജില്ല കലക്ടർ യു.വി. ജോസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, ടൂറിസം ജോയൻറ് ഡയറക്ടർ ടി.എൻ. അനിതകുമാരി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വനജ, കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ അന്നക്കുട്ടി ദേവസ്യ, പി.ടി. അഗസ്റ്റ്യൻ, ജില്ല പഞ്ചായത്ത് മെംബർമാരായ വി.ഡി. ജോസഫ്, അന്നമ്മ മാത്യു, ബ്ലോക്ക് മെംബർമാരായ ആഗസ്തി പല്ലാട്ട്, ലീലാമ്മ മംഗലത്ത്, വാർഡ് മെംബർ ടെസി ഷിബു, ഡി.ടി.പി.സി എക്സി. മെംബർ എസ്.കെ. സജീഷ്, മദ്രാസ് ഫൺടൂൾസ് മാനേജർ മാണിക് തനേജ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാൽ നന്ദിയും പറഞ്ഞു. ഇന്ത്യൻ താരങ്ങൾക്കു പുറമെ അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, അയർലൻഡ്, ന്യൂസിലൻഡ്, നേപ്പാൾ, മോണ്ടിനെേഗ്രാ, ഫ്രാൻസ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള കായികതാരങ്ങളും മേളയിലുണ്ട്. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ കീഴിൽ പരിശീലനം നേടിയ കോടഞ്ചേരി സ്വദേശികളായ നിസ്തുൽ ജോസ്, കെവിൻ ഷാജി, നിതിൻ ദാസ് എന്നിവരും മത്സരങ്ങളിൽ പങ്കെടുത്തു. ഇന്നലെ നടന്ന ഫ്രീസ്റ്റൈൽ കയാക്കിങ്ങിൽ പുരുഷവിഭാഗത്തിൽ ജോസഫ് ജുറി (ന്യൂസിലൻഡ്), കാലിൻ സ്േട്രാഗ് (ബ്രിട്ടൻ), മാർക്ക ഹവേഴ്സ് (ന്യൂസിലൻഡ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിത വിഭാഗത്തിൽ സാറാ വാഡിങ്സൺ (ബ്രിട്ടൻ), ഗാലിയ സകനോണി (ഇറ്റലി) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.