വിശ്വൻ നന്മണ്ടക്ക്​ എല്ലാം വിശ്വമയം

നന്മണ്ട: നാടക രചയിതാവ്, ആകാശവാണി കലാകാരൻ, സംവിധായകൻ, നടൻ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ്... നന്മണ്ട കൂടത്തുംകണ്ടി വിശ്വനാഥനെന്ന റിട്ട. എക്സൈസ് പ്രിവൻറീവ് ഒാഫിസർ വിശ്വൻ നന്മണ്ട ഇപ്പോൾ മികച്ച കോഴി കർഷകൻ കൂടിയാണ്. 'ഹൈടെക്' സംവിധാനത്തോടെയാണ് അദ്ദേഹം മുട്ടക്കോഴികളെ വളർത്തുന്നത്. തിരശ്ലീല ഉയരാനും താഴാനും തൂലിക ചലിപ്പിച്ച ഇൗ നാടക രചയിതാവിന് കോഴിയിൽ മോഹമുദിച്ചതാവെട്ട ചേമഞ്ചേരിയിൽ ജനശ്രീ ക്ലാസെടുക്കാൻ പോയപ്പോഴാണ്. ബി.വി 380 എന്ന മുട്ടക്കോഴികളെക്കുറിച്ചാണ് അന്ന് മനസ്സിലാക്കിയത്. ഭാര്യ വിനോദിനിയും കൂട്ടിന് വന്നതോെട െജെവ കോഴിമുട്ട എന്ന ആശയം നടപ്പാക്കാൻ തീരുമാനിച്ചു. വീട്ടുമുറ്റത്ത് ആധുനികരീതിയിലുള്ള സെമി ഒാേട്ടാമാറ്റിക് കൂട് തയാറാക്കി കർണാടകയിൽനിന്ന് ഒന്നരമാസം പ്രായമായ കോഴികളെ കൊണ്ടുവന്നു. വെള്ളം കുടിക്കാൻ നിപ്പിൾ, തീറ്റ കൊടുക്കാനും മുട്ട ശേഖരിക്കാനും കോഴിക്കാഷ്ടം ശേഖരിക്കാനും പ്രത്യേകം സംവിധാനവുമുണ്ട്. അസോള പായൽ, തുളസി, കുഞ്ഞികൂർക്ക, ആര്യവേപ്പ്, ഗോതമ്പ് നറുക്ക് എന്നിവയാണ് തീറ്റ. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി കുരുമുളക്, വെളുത്തുള്ളി, ചുക്ക്, തുളസി, കന്നികൂർക്ക എന്നിവ ചേർത്തുണ്ടാക്കിയ ജൈവ കഷായവും െകാടുക്കുന്നുണ്ട്. വീട്ടിലെ ഉപയോഗത്തിന് പുറമെ നല്ലൊരു വരുമാനം ഇതിൽ നിന്നും ലഭിക്കുന്നുെണ്ടന്നും വിശ്വൻ സാക്ഷ്യപ്പെടുത്തുന്നു. മഴ മാറിയതിനുശേഷം കൂടുതൽ കോഴികളെ കൊണ്ടുവരാനുള്ള ആലോചനയിലാണ് ഇദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.