കോഴിക്കേട്: ഇൗ വർഷം ഓൾ ഇന്ത്യ തലത്തിൽ നടന്ന സി.എ പ്രവേശന പരീക്ഷയിൽ ഐ.എ.എം ബിസിനസ് സ്കൂളിലെ വിദ്യാർഥികൾ രണ്ടാം റാങ്കും എട്ടാം റാങ്കും നേടി. തിരൂർ നിരപ്പിൽ സ്വദേശി കുറ്റിയതിൽ സെയ്തലവിയുടെയും റംലയുടെയും മകളായ ആയിഷ സിത്താരയാണ് 200ൽ 193 മാർക്ക് വാങ്ങി ഓൾ ഇന്ത്യ തലത്തിൽ രണ്ടാം റാങ്ക് നേടിയത്. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയായ മഞ്ജീരിക്കുത് വീട്ടിൽ മുഹമ്മദ് ബഷീറിെൻറയും ബുഷറയുടെയും മകൻ ബാസിത് ആണ് 187 മാർക്ക് വാങ്ങി എട്ടാം റാങ്ക് നേടിയത്. പ്രവേശന പരീക്ഷ പാസായ രണ്ടുപേരും ഇപ്പോൾ സി.എ ഐ.പി.സി.സിക്ക് ഐ.എ.എമ്മിൽ പഠനം തുടരുകയാണ്. സി.എ പ്രവേശന പരീക്ഷയിൽ ഇത്രയും ഉയർന്ന മാർക്കുകൾ കേരളത്തിൽ ആദ്യമാണെന്ന് ഐ.എ.എം ഡയറക്ടർ മുഹമ്മദ് സാലിഹ് പറഞ്ഞു. കഴിഞ്ഞ വർഷവും ഐ.എ.എമ്മിൽനിന്നുള്ള വിദ്യാർഥികളായ ഫസീഹും മുഹ്സിനയും 188 മാർക്കുവാങ്ങി ഓൾ ഇന്ത്യ റാങ്കുകൾ നേടിയിരുന്നു. ബ്രെയ്ൻ സ്റ്റേഷൻ നീറ്റ് റിപീറ്റേഴ്സ് ബാച്ച് കോഴിക്കോട്: ബ്രെയ്ൻ സ്റ്റേഷൻ മെഡിക്കൽ എൻട്രൻസ് കോച്ചിങ് സെൻററിലെ 2017-18 നീറ്റ് റിപീറ്റേഴ്സിെൻറ പുതിയ ബാച്ച് ആഗസ്റ്റ് രണ്ടിന് ആരംഭിക്കും. ഇൗ വർഷത്തെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചവർക്ക് സ്കോളർഷിപ് നൽകും. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഫോൺ: 0495 6400100, 9387 200 400.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.