നിരവധി കേസുകളിലെ പ്രതി പേരാമ്പ്രയിൽ പിടിയിൽ

പേരാമ്പ്ര: നിരവധി കേസിലെ പ്രതിയായ കൊല്ലം ജില്ലക്കാരനായ യുവാവ് പേരാമ്പ്രയിൽ പിടിയിലായി. പോരുവഴി സ്വദേശി ഹുസൈൻ (28)നെയാണ് കഴിഞ്ഞ ദിവസം പേരാമ്പ്ര ആര്യ ലോഡ്ജിൽനിന്നും പൊലീസ് പിടികൂടിയത്. കലാപ ശ്രമമുൾപ്പെടെ പന്ത്രണ്ടോളം കേസിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കിടക്ക വിൽപന നടത്തുന്ന സംഘത്തോടൊപ്പം കഴിഞ്ഞിരുന്ന ഹുസൈൻ കേസിൽ പ്രതിയായ ശേഷം പലയിടത്തായി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കൊല്ലത്ത് നിന്നും എത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇയാളുടെ സുഹൃത്തിനേയും കസ്റ്റഡിയിലെടുത്തെങ്കിലും കേസിൽ ഇയാൾക്ക് പങ്കില്ലെന്ന് വ്യക്തമായതിനെ തുടർന്ന് വിട്ടയച്ചു. കഞ്ചാവുമായി യുവാവ് പിടിയിൽ പേരാമ്പ്ര: കോടതി പരിസരത്തുനിന്നും കഞ്ചാവുമായി യുവാവ് പിടിയിലായി. തിരുവമ്പാടി സ്വദേശി അഞ്ചു കണ്ടത്തിൽ സുലൈമാൻ (42) നെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്. വിൽപനക്കായി സൂക്ഷിച്ച 55 ഗ്രാം കഞ്ചാവു പൊതികൾ ഇയാളുടെ പോക്കറ്റിൽനിന്നും കണ്ടെടുത്തു. സ്കൂൾ, കോളജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവും ലഹരി വസ്തുക്കളും വിൽപന നടത്തുന്ന സംഘത്തിൽപെട്ടയാളാണ് പ്രതിയെന്ന് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.